നൂറു സ്കൂളുകളില്‍ ജെ.സി.ഐ വാട്ടര്‍ പ്യൂരിഫെയര്‍
കണ്ണൂര്‍: ജെ.സി.ഐ സോണ്‍ 19ന്റെ പരിധിയില്‍ വരുന്ന കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നൂറു സ്കൂളുകളില്‍ സൗജന്യമായി വാട്ടര്‍ പ്യൂരിഫെയര്‍ യൂനിറ്റ് നല്‍കും. 60 ബ്രാഞ്ചുകള്‍ക്കു കീഴിലുള്ള സ്കൂളുകളിലാണു പദ്ധതി നടപ്പാക്കുന്നത്. രാജ്യമാകാതെ നടപ്പാക്കുന്ന സുജല്‍ പദ്ധതിയുടെ ഭാഗമായാണു വിദ്യാലയങ്ങളില്‍ ശുദ്ധജലം ഉറപ്പാക്കാന്‍ വാട്ടര്‍ പ്യൂരിഫെയര്‍ യൂനിറ്റുകള്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ജെ.സി.ഐ സ്കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളെ ഏറ്റെടുത്ത് അവയുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന വണ്‍ ലോവണ് സ്കൂള്‍ പദ്ധതിയും ജെ.സി.ഐ നടപ്പാക്കി വരുന്നുണ്ടെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആര്. സതീഷ് ബാബു, സോണ്‍ പ്രസിഡന്റ് ദിലീപ് ടി. ജോസഫ്, കെ.വി സുധീഷ്, ഷമീര്‍ ഇഞ്ചിക്കല്‍, കെ.പി രജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."