ടയര്‍ റീത്രെഡിങ്ങില്‍ സ്വകാര്യവല്‍ക്കരണം; ദിവസം 84,000 രൂപ ലാഭമെന്ന് കെ.എസ്.ആര്‍.ടി.സി
തിരുവനന്തപുരം: ടയര്‍ റീത്രെഡിങ്ങില്‍നിന്ന് താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടുകയും സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയും ചെയ്തതോടെ വന്‍ ലാഭമെന്ന് കെ.എസ്.ആര്‍.ടി.സി. ടയര്‍ റീത്രെഡിങ്ങ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതിനെതിരേ ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ലാഭകരമാണെന്ന തരത്തിലുള്ള കണക്കുകള്‍ കെ.എസ്.ആര്‍.ടി.സി പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്.
ടയര്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്ന വിഭാഗത്തിലെ സ്ഥിരം ജീവനക്കാരും കരാര്‍ ജീവനക്കാരും മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ജോലികള്‍ ആവശ്യമായ രീതിയില്‍ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനേതുടര്‍ന്ന് പുതിയ എം.ഡി ജീവനക്കാരുടെ ജോലി പുനര്‍നിര്‍ണയിച്ചു. ഇതിനെതിരേ ജീവനക്കാര്‍ എം.ഡിയെ സമീപിച്ചതോടെ ഇതില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. തുടര്‍ന്നും കാര്യങ്ങള്‍ ശരിയാകാത്തതിനെ തുടര്‍ന്ന് ടയര്‍ റീത്രെഡിങ്ങില്‍നിന്ന് താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കി സ്വകാര്യ കമ്പനിയെ ചുമതല ഏല്‍പ്പിച്ചു. ഇതാണ് ലാഭത്തിലെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയില്‍ ഒരു ടയര്‍ റീത്രെഡിങ്ങ് ചെയ്യുന്നതിന് 1105 രൂപ ചെലവഴിച്ചിരുന്നുവെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. അതായത്, ശമ്പളം, മറ്റ് അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ തുടങ്ങി എല്ലാ ചെലവുകളും ചേര്‍ത്ത് 86,165 രൂപ കെ.എസ്.ആര്‍.ടി.സി ഒരു ടയറിനുവേണ്ടി ചെലവഴിച്ചിരുന്നു.
ഇവിടെ ഒരു ദിവസം പുറത്തിറക്കിയിരുന്നതാകട്ടെ 78 ടയറുകളും. ഇത് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതോടെ ഒരു ടയര്‍ റീത്രെഡിങ്ങ് നടത്തുന്നതിന് 825 രൂപയിലേക്ക് താഴ്ന്നതായാണ് പറയുന്നത്. ഒരു ദിവസം ശരാശരി 300 ടയറുകള്‍ വേണമെന്നിരിക്കേ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിനം 84,000 രൂപയുടെയും വര്‍ഷത്തില്‍ 3.07 കോടിയുടെയും ലാഭമുണ്ടാകുമെന്ന് മാനേജ്‌മെന്റ് പറയുന്നു.
കെമാല്‍പാഷയുടെ വിമര്‍ശനങ്ങള്‍ ഗൗരവതരം: സുധീരന്‍തിരുവനന്തപുരം: രാഷ്ട്രീയ, നീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരേയുള്ള ജസ്റ്റിസ് കെമാല്‍പാഷയുടെ വിമര്‍ശനങ്ങള്‍ അതീവ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
ജുഡിഷ്യറിയുടെ വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്ന അനഭിലഷണീയമായ പ്രവണതകള്‍ സുപ്രിംകോടതിയില്‍ മാത്രമല്ല, കേരള ഹൈക്കോടതിയിലും നിലനില്‍ക്കുന്നുവെന്നുള്ളത് ആശങ്കാജനകമാണ്.
സംസ്ഥാന സര്‍ക്കാര്‍ തോറ്റുകൊടുത്ത ഹാരിസണ്‍ കേസിലും ഹൈക്കോടതിവിധി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
ജനങ്ങളുടെ അവസാനത്തെ അഭയകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജുഡിഷ്യറിയില്‍ പാകപ്പിഴകളുണ്ടായാല്‍ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിനാണ് ക്ഷതമേല്‍ക്കുന്നത്.
ജുഡിഷ്യറിയെ തിരുത്താന്‍ ജുഡിഷ്യറിയില്‍ നിന്നുതന്നെ ശക്തവും ഫലപ്രദവുമായ ശ്രമങ്ങള്‍ ഉയര്‍ന്നുവരണമെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."