സംഭവത്തിലെ നിഗൂഢത പുറത്തു കൊണ്ടു വരണം: എസ്.ഡി.പി.ഐ
കാസര്‍കോട്: ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസ അധ്യാപകന് റിയാസ് മുസ്ലിയാരുടെ കൊലപാതകത്തിലുള്ള നിഗൂഢത പുറത്തു കൊണ്ടു വരണമെന്നു എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആസൂത്രിതമായി നടത്തിയ ഈ കൊലപാതകം ജില്ലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള വര്‍ഗീയ ഫാസിസ്റ്റു ശക്തികളുടെ ഗൂഢാലോചനയാണെന്നും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി. ജില്ലയിലെ ജനം സംയമനം പാലിച്ചതിനെ തുടര്‍ന്നു നാട്ടില്‍ കലാപം ഉണ്ടാകാത്ത പക്ഷം സ്വന്തം സമുദായത്തെ അക്രമിക്കുകയെന്ന പുതിയ അജണ്ടയുമായി സംഘ്പരിവാര്‍ ശക്തികള്‍ കോപ്പ് കൂട്ടുമെന്നും അതിനെ കരുതിയിരിക്കണമെന്നും എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികള്‍ മുന്നറിയിപ്പു നല്കി.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, സെക്രട്ടറി ഖാദര്‍, ട്രഷറര്‍ ഇഖ്ബാല്‍, അബ്ദുല്ല, ടി.കെ ഹാരിസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."