ഒളവണ്ണയില്‍ മലമ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
പെരുമണ്ണ: ഒളവണ്ണ കൈമ്പാലത്തു മലമ്പനി രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. വെസ്റ്റ്ഹില്ലില്‍ ജോലി ചെയ്യുന്ന 50കാരിയായ സ്ത്രീയിലാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രദേശത്തു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. പ്രദേശത്തു വീടുകള്‍ കയറി സര്‍വേ നടത്തുന്നുണ്ട്. ആശാപ്രവര്‍ത്തകരുമായി യോജിച്ചു കൊതുകുനശീകരണ പ്രവൃത്തിയും രോഗിയുടെ വീട്ടിലും സമീപവീടുകളിലും രക്ത പരിശോധനയും നടത്തുമെന്നു പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.പി മുഹമ്മദ് പറഞ്ഞു.
മാവ് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു
ഫറോക്ക്: നല്ലളം ഡീസല്‍ പ്ലാന്റിലെ മാവ് കടപുഴകി റോഡിലേക്കു വീണു. മോഡേണ്‍ ബസാറിലെ നല്ലളം ഡീസല്‍ പ്ലാന്റിലെ മാവാണ് പ്ലാന്റിനു പിറകിലെ റോഡിലേക്കു വീണത്.
ഇന്നലെ രാത്രി ഏഴിനാണു സംഭവം. അപകടത്തില്‍ റോഡരികിലെ വൈദ്യുതി കമ്പികളും തകര്‍ന്നു. തുടര്‍ന്ന്, കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. മീഞ്ചന്തയില്‍ നിന്നെത്തിയ ഫയര്‍ യൂനിറ്റ് മരംമുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."