ചെമ്പരിക്ക ഖാസിയുടെ കൊലപാതകം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് ഒരുമാസം കൂടി അനുവദിച്ചു
സ്വന്തം ലേഖിക
കൊച്ചി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ്പ്രസിഡന്റായിരുന്ന ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് എറണാകുളം സി.ജെ.എം കോടതി ഒരുമാസം കൂടി സമയം അനുവദിച്ചു.
ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി ഒരുമാസം കൂടി സമയം അനുവദിച്ചു. കേസ് വീണ്ടും ജൂണ്‍ 29ന് പരിഗണിക്കും.
ഖാസിയുടെ കൊലപാതകം സംബന്ധിച്ചുള്ള പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ തുടരന്വേഷണം ആരംഭിച്ചത്.
ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിന് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം സി.ജെ.എം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്നാണ് കോടതി രണ്ടരമാസത്തിലേറെ കാലം അനുവദിച്ചത്. മേയ് 25നു കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോഴും അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെയും കേസ് മാറ്റിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."