അടിസ്ഥാനവികസനത്തിനും പാര്‍പ്പിടത്തിനും മുന്തിയ പരിഗണ
വളാഞ്ചേരി: നഗരസഭയിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊല്നല്കിയുള്ള വളാഞ്ചേരി നഗരസഭയുടെ രണ്ടാം ബജറ്റ് വൈസ് ചെയര്മാന് കെ.വി ഉണ്ണികൃഷണന് അവതരിപ്പിച്ചു. 22,73,64,100 രൂപ വരവും 24,14,44,000 ചെലവും 91,62,106 രൂപ നീക്കുയിരുപ്പുമുള്ള ബജറ്റില്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മാണ് മികച്ച പരിഗണന ലല്കിട്ടുള്ളത്.
സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് 7.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് 2.5 കോടിയും തരിശ്ശായി കിടക്കുന്ന ഭൂമി കൃഷി യോഗ്യമാക്കുന്നതിന് അഞ്ചു ലക്ഷം രൂപ, സര്‍ക്കാര്‍ സ്കൂളുകള്‍ പഠന മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിക്കായി 25 ലക്ഷം, രോഗീസൗഹൃദ ആശുപത്രികള്‍ ക്കായ് 10 ലക്ഷം,അയ്യങ്കാളി തൊഴില്‍ ദാന പദ്ധതിക്കായ് ഒരു കോടി, കുടിവെളള പരിപാടികള്‍ക്കായി 17 ലക്ഷം, തൊഴില്‍ രഹിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രവേശന പരിക്ഷകള്‍ക്ക് സജ്ജമാക്കുന്നതിന് നഗരസഭയുടെ നേതൃതത്തി കോച്ചിംഗ് സെന്റ്ര് ആരംഭിക്കും ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ദാരിദ്ര്യ ലഘൂകരണ പരിപാടികള്‍ക്കായി 18 ലക്ഷം രൂപയും മാലിന്യസംസ്ക്കരണത്തിനായി 10 ലക്ഷം, പട്ടികജാതി വിഭാഗത്തില്‍ പ്പെട്ട മുതിര്‍ന്ന പൗരമാര്‍ക്ക് കിടന്നുറങ്ങുന്നതിന് ഒരു കട്ടില് വീതം നല്‍കുന്നതിനും പൊതു ശ്മശാനത്തിനായി സ്ഥലം വാങ്ങുന്നതിലേക്കായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. 500 പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. ചെയര്‍പേഴ്സ എം ഷാഹിന ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."