പത്മനാഭന്റെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ രംഗത്ത്
നിലമ്പൂര്‍: കഴിഞ്ഞ 22ന് ഹൃദ്രോഗം മൂലം മരണപ്പെട്ട ചുമട്ടുതൊഴിലാളി നിലമ്പൂര്‍ കോവിലകത്തുമുറിയിലെ വേരുംപുലാക്കല്‍ പത്മനാഭന്റെ കുടുംബത്തിന് സുമനസുകളുടെ സഹായം തേടി കുടുംബ സഹായ സമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭാര്യയും, ആറ്, പത്ത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. ചുമട്ടു തൊഴിലാളിയെന്ന നിലയില്‍ ഇയാള്‍ക്ക് ലഭിച്ചിരുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. പി.വി അന്‍വര്‍ എം.എല്‍.എ രക്ഷാധികാരിയും, ഡോ.കെ.പി രാജേന്ദ്രന് ചെയര്‍മാനും, ടി.കെ ഗോപാലകൃഷ്ണന് മാസ്റ്റര്‍ കണ്‍വീനറുമായി 101 അംഗ സമിതിക്കാണ് രൂപം നല്‍കിയത്. വിജയാ ബാങ്കിന്റെ നിലമ്പൂര്‍ ശാഖയില്‍ പത്മനാഭന് കുടുംബ സഹായ സമിതി എന്ന പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 209801011002604, ഐ.എഫ്.എസ്.സി കോഡ് വി.ജെ.ബി 0002098. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447630679. വാര്‍ത്താസമ്മേളനത്തില്‍ അരുമാ ജയകൃഷ്ണന്, സിന്ധു ആര് നായര്‍, ഗിരീഷ്കുമാര്‍, ടി.കെ ഗോപാലകൃഷ്ണന്, പടവെട്ടി ബാലകൃഷ്ണന് പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."