HOME
DETAILS

നിപാ വൈറസ്: എടച്ചേരിയില്‍ മുന്‍കരുതലുകള്‍

  
backup
May 26, 2018 | 2:54 AM

%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b1%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d

 


എടച്ചേരി: സമീപ പ്രദേശങ്ങളില്‍ നിപാ വൈറസിന്റെ ഭീതി പടര്‍ന്നുപിടിച്ചതോടെ എടച്ചേരിയില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി. എടച്ചേരി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലും ഇരിങ്ങണ്ണൂരിലുമാണ് ശുചീകരണം നടത്തിയത്.
രാവിലെ മുതല്‍ ഉച്ചവരെ കടകളടച്ചാണ് രണ്ടിടങ്ങളിലും ശുചീകരണം നടത്തിയത്. വ്യാപാരികളും, ജനപ്രതിനിധികളും, ആശാ വര്‍ക്കര്‍മാരും, തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ഇരു ടൗണുകളിലും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തത്.
പുതിയങ്ങാടി മത്സ്യ മാര്‍ക്കറ്റിന്റെയും ഇറച്ചിക്കടയുടെയും പരിസരം ചീഞ്ഞുനാറുന്നതായി കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മത്സ്യ വ്യാപാരികളും, കോഴി ഇറച്ചിക്കച്ചവടക്കാരുടെയും അശ്രദ്ധയാണ് ഇവിടെ കൂടുതല്‍ മലിനമാക്കുന്നതെന്ന് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ പറഞ്ഞു. മാര്‍ക്കറ്റും, പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഇവര്‍ക്ക് പല തവണ നിര്‍ദേശം നല്‍കിയതാണെന്നും ഇവിടം മലിനമാകാതെ സൂക്ഷിക്കാത്ത പക്ഷം കച്ചവടത്തിനുള്ള ലൈസന്‍സ് റദ്ദാക്കേണ്ടി വരുമെന്നും പ്രസിഡന്റ് സുപ്രഭാതത്തോട് പറഞ്ഞു. ശുചീകരണ പ്രവൃത്തി എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍മാരായ പാച്ചാക്കര ഗംഗാധരന്‍, ടി.പി പുരുഷു, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ വി.പി സജീവന്‍, ജൂനിയര്‍ എച്ച്.ഐമാരായ വി.എം ബിജു, രാജേഷ് ടി.വി എന്നിവര്‍ ഇരിങ്ങണ്ണൂരിലും, വൈസ് പ്രസിഡന്റ് ഷൈനി, വാര്‍ഡ് മെംബര്‍മാരായ ടി.കെ മോട്ടി, ഗംഗാധരന്‍ മാസ്റ്റര്‍ പുതിയങ്ങാടി ടൗണിലും നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  21 hours ago
No Image

കാരുണ്യത്തിന്റെ വേറിട്ട കാഴ്ച; തെരുവ് പശുക്കള്‍ക്ക് ഓണ്‍ലൈനായി ഭക്ഷണം നല്‍കി യുവതിയും ഡെലിവറി ഏജന്റും

National
  •  21 hours ago
No Image

തസ്‌ലീമ നസ്രീന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്തയിലേക്ക്; ചടങ്ങിലേക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും ക്ഷണം

International
  •  a day ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  a day ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  a day ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  a day ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  a day ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  a day ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  a day ago
No Image

യു.എ.ഇയിൽ ഇന്നും കടുത്ത ചൂട്; 47°C വരെ ഉയരും, കിഴക്കൻ-തെക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യത

Weather
  •  a day ago