എയര്‍കണ്ടീഷന്‍ തകരാറിലായി; ഫറോക്ക് ഇ.എസ്.ഐയില്‍ ശസ്ത്രക്രിയ നിലച്ചു
ഫറോക്ക്: ശിതീകരണ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നിലച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ടിരിക്കുന്നതിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ട രോഗികള്‍ വലയുകയാണ്. ഹെര്‍ണിയ, അപ്പന്‍ഡിസൈറ്റിസ്, ആന്ത്രവീക്കം തുടങ്ങിയവയ്ക്കുള്ള മൈനര്‍ ഓപറേഷനുകളാണ് ഇ.എസ്.ഐയില്‍ നടത്താറുള്ളത്.
മലബാറിലെ തൊഴിലാളികളുടെ പ്രധാന ചികിത്സാ കേന്ദ്രമാണ് ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി ദിനേന നൂറുകണക്കിനു രോഗികളാണ് ഇവിടെ ചികിത്സക്കായെത്തുന്നത്. എല്ലാ മാസവും ഒന്നിനാണ് രോഗികള്‍ക്ക് മുന്‍കൂട്ടിയുള്ള ശസ്ത്രക്രിയ തിയതി നല്‍കാറുളളത്. ഈ മാസം ഡേറ്റ് നല്‍കിയ പലര്‍ക്കും ശസ്ത്രക്രിയ നടത്താനായിട്ടില്ല. എ.സി കേടായതോടെ അധികൃതര്‍ തിയറ്റര്‍ അടച്ചിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."