വൃക്കരോഗിയായ യുവാവിന് വേണ്ടി വയലാര്‍ ഗ്രാമം നാളെ ഒന്നിക്കുന്നു
തുറവൂര്‍: വൃക്കരോഗം ബാധിച്ച നിര്‍ധന യുവാവിന്റെ ജീവന് രക്ഷിക്കാന്‍ വയലാര്‍ ഗ്രാമം നാളെ ഒറ്റക്കെട്ടായി ഇറങ്ങുന്നു.
വയലാര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് ഒളതല കിഴക്കേവെള്ളേത്തറയില് വി.പി ഗോപന്റെ ജീവന് രക്ഷിക്കുന്നതിനു വേണ്ടിയാണ് നാടൊന്നിക്കുന്നത്.
പഞ്ചായത്ത് ജീവന് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. കുഞ്ഞും വയോധികരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഗോപന്. ഗോപന്റെ ജീവന് നിലനിര്‍ത്തുന്നതിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണം. വൃക്ക ദാനം ചെയ്യാന്‍ ഗോപന്റെ ഭാര്യ ആശ സന്നദ്ധയാണെങ്കിലും ഇരുവരുടെയും ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കും ഭീമമായ തുക ആവശ്യമാണ്.
ഗോപനു രോഗം ബാധിച്ചതോടെ കുടുംബം പട്ടിണിയിലായി. കടം വാങ്ങിയും സുമനസുകളുടെ സഹായത്തോടെയുമാണ് ചികിത്സ തുടര്‍ന്നിരുന്നത്.
രോഗം മൂര്‍ച്ഛിച്ചതോടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഭാരിച്ച തുക കണ്ടെത്താനാകാതെ കുടുംബം വിഷമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രക്ഷാസമിതി രംഗത്തെത്തിയത്. നാളെ രാവിലെ എട്ടിന് വാര്‍ഡുതല സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ധനസമാഹരണം തുടങ്ങും.
പഞ്ചായത്തിലെ 16 വാര്‍ഡുകളിലേയും മുഴുവന്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് തുക സ്വരൂപീക്കുന്നത്.
25 ലക്ഷം രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യമെന്ന് വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു, വൈസ് പ്രസിഡന്റ് ഗീതാ വിശ്വംഭരന്, സി.ആര്. ബാഹുലേയന്, കെ.എസ്.പ്രസന്നകുമാര്‍, യു.ജി.ഉണ്ണി, പി.എ.മൂസാ കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."