കെ.ടി മനുഷ്യപക്ഷത്ത് നിലകൊണ്ട എഴുത്തുകാരന്‍: യു.എ ഖാദര്‍
കോഴിക്കോട്: കെ.ടി മുഹമ്മദ് മനുഷ്യപക്ഷത്ത് നിലകൊണ്ട എഴുത്തുകാരനായിരുന്നുവെന്ന് യു.എ ഖാദര്‍. ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കെ.ടി മുഹമ്മദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനന്‍മയിലും സ്‌നേഹത്തിലും അധിഷ്ഠിതമായി നില്‍ക്കാന്‍ കെ.ടി ശ്രമിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ ചങ്ങാത്തം പുലര്‍ത്താനും അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും യു.എ ഖാദര്‍ കൂട്ടിച്ചേര്‍ത്തു.
വില്‍സണ്‍ സാമുവല്‍ അധ്യക്ഷനായി. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
ഇ.പി രാജഗോപാല്‍, യു ഹേമന്ത്കുമാര്‍, കെ ചന്ദ്രന്‍മാസ്റ്റര്‍, വി.ടി സുരേഷ് സംസാരിച്ചു. വൈകിട്ട് നടന്ന നാടകപ്രവര്‍ത്തകരുടെ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
കെ.ടി മുഹമ്മദ് രചിച്ച് മധു മാസ്റ്റര്‍ സംവിധാനം ചെയ്ത ' മരണത്തിന്റെ ഒരു യവനിക' നാടകം അരങ്ങേറി.
രാജീവ് ബേപ്പൂര്‍, എല്‍സി സുകുമാരന്‍, നിധിന്യ, ടി.കെ വാരിജാക്ഷന്‍, ചന്ദസ് സുരേഷ് എന്നിവര്‍ കെ.ടിയുടെ കഥാപാത്രങ്ങള്‍ക്ക് ജീവനേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."