HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ക്ക് ലാപ്ടോപ്പ് നല്കി
backup
June 30 2016 | 05:06 AM
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് ലാപ്ടോപ്പ് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 25 ലാപ്പ് ടോപ്പുകളും 14 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകളുമാണ് നല്‍കിയത്. ജില്ലാ പഞ്ചായത്തംഗം ഒ.ആര് രഘു അധ്യക്ഷനായി. പനമരം ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ബാബുരാജ് കൊയിലേരിയന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.സി രാജപ്പന്, അസി. എന്‍ജിനീയര്‍ എം.സി ജയചന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."