മോദി സര്‍ക്കാറിന് ഇന്ന് നാലാം പിറന്നാള്‍; വഞ്ചനാ ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങളും ഒരുപിടി വിവാദങ്ങളും പ്രതിഷേധങ്ങളുമായി മോദി സര്‍ക്കാരിന് ഇന്ന് നാലാം പിറന്നാള്‍. ലോക്‌സഭ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒഡീഷയിലാണ് പ്രധാനമന്ത്രി വാര്‍ഷികാഘോഷ പരിപാടി. അതേസമയം, ഇന്ന് വഞ്ചനാ ദിനമായി ആചരിക്കുന്ന കോണ്‍ഗ്രസ് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
2014 മെയ് 26ന് അച്ഛാദിന്‍ എന്ന പ്രതീക്ഷയുമായി അധികാരത്തിലേറിയതാണ് മോദിയും കൂട്ടരും. നാലാണ്ടുകള്‍ക്കിപ്പുറം ഇനിയും വരാത്ത അച്ഛാദിന്‍ കാത്തിരിപ്പാണ് ഇന്ത്യന്‍ ജനത. അച്ഛാദിന്‍ വന്നില്ലേലും ജനങ്ങള്‍ക്ക് സര്‍ക്കാറിനെ മനസ്സില്‍ കുറിച്ചിടാന്‍ കാര്യങ്ങളൊത്തിരിയുണ്ടായി ഈ നാലു വര്‍ഷത്തില്‍.നോട്ട് നിരോധവും, തിരക്ക് പിടിച്ചുള്ള ജിഎസ്ടി നടപ്പാക്കലും, ദിവസവും വര്‍ധിക്കുന്ന പെട്രോള്‍ ഡീസല്‍ വിലയും, കര്‍ഷക ആത്മഹത്യയും, പ്രക്ഷോഭങ്ങളും ഇതില്‍ ചിലത്.
അനവധി ഗോരക്ഷാ അതിക്രമങ്ങളും കൊലകള്‍ക്കും, സര്‍വ്വകലാശാലകളില്‍ നിന്നടക്കം വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങള്‍ക്കും പോയ നാലാണ്ട് സാക്ഷിയായി.
രാജ്യത്തെ 60 ലധികം കോടി വരുന്ന ജനവിഭാഗത്തെ ഉള്‍ക്കൊള്ളിച്ച കഴിഞ്ഞ ബജറ്റിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മാത്രമാണ് ശ്രദ്ധേയമെന്നവകാശപ്പെടാവുന്ന ഒരു പ്രഖ്യാപനം. ഇതടക്കം സര്‍ക്കാരിന്റെ വിവിധ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പൊതു തെരഞ്ഞെടുപ്പ് കണ്ടുള്ള പ്രചാരണ പരിപാടികള്‍ക്ക് നാലാം വര്‍ഷികത്തില്‍ ബി.ജെ.പി തുടക്കം കുറിച്ച് കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."