ക്ഷീരവര്ധിനിക്ക് കാക്കനാട്ട് തുടക്കമായി
കാക്കനാട്: ക്ഷീരോല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പലിശരഹിത വായ്പാ പദ്ധതിയായ ക്ഷീരവര്ധിനിക്ക് കാക്കനാട്ട് തുടക്കമായി. കെ. വി തോമസ് എം.പി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ അധ്യക്ഷതവഹിച്ചു. വൈസ്. പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന്മാരായ ഡോളി കുര്യാക്കോസ്, സി.കെ. അയ്യപ്പന്‍കുട്ടി, ജാന്‍സി ജോര്‍ജ്ജ്, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുള്‍ റഷീദ്, വി.എം. ജോര്‍ജ്ജ്, പി.കെ. സത്യന് തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലയിലെ 100 ക്ഷീര സഹകരണസംഘങ്ങളിലെ ക്ഷീര കര്‍ഷകര്‍ക്ക് കറവപ്പശുക്കളെ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കുന്നതിന് രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്. സംഘങ്ങളിലെ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പയായി അനുവദിക്കുന്ന 40,000 രൂപ കര്‍ഷകര്‍ സംഘത്തിന് നല്കുന്ന പാലിന്റെ വിലയില്‍ നിന്നും ഒരാഴ്ച 500 രൂപ തിരികെ ഈടാക്കുന്നു.
ഇങ്ങനെ തിരികെ ഈടാക്കുന്ന തുക 40000 തികയുന്ന മുറയ്ക്ക് അടുത്ത കര്ഷകന് പലിശരഹിത വായ്പയായി അനുവദിക്കുന്നതാണ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."