പ്രതാപം തിരിച്ചുപിടിച്ചു നിള; സന്ദര്‍ശകരുടെ തിരക്കേറുന്നു
ചെറുതുരുത്തി: കലയുടെ ആസ്ഥാനത്ത് നിളയുടെ പ്രതാപം . ഓര്‍മ മാത്രമായിരുന്ന ജല സമൃദ്ധിയുടെ സുന്ദര കാഴ്ച്ചകളിലേയ്ക്കു വലിയ വാതായനം തുറന്നിട്ടു ചെറുതുരുത്തി.
ഇരു കരയും തൊട്ടു ഒഴുകാന്‍ വെമ്പി നില്‍ക്കുന്നു.കൊച്ചിന്‍ പാലത്തിനു സമീപം ഭാരതപ്പുഴ മണല്‍ കാടിന്റെ നെഞ്ചു തകര്‍ക്കുന്ന കാഴ്ചകള്‍ ഇനി വിസ്മൃതിയിലേക്കു വഴിമാറുകയാണ്. ചെറുതുരുത്തി തടയണ പൂര്‍ണ സജ്ജമായതോടെയാണു അഞ്ചു കിലോമീറ്ററോളം ദൂരം ജലത്തിന്റെ സുന്ദര സമൃദ്ധി കൈവന്നിട്ടുള്ളത്.
ഒരു പതിറ്റാണ്ടു ചുവപ്പ് നാടയ്ക്കുള്ളില്‍ കിടന്ന തടയണ സ്വപ്നം ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വെറും ആറു മാസം കൊണ്ടാണു യാഥാര്‍ത്ഥ്യമായത്.പാലക്കാടും തൃശൂരുമായി എട്ടു പഞ്ചായത്തുകളിലേയും ഷൊര്‍ണൂര്‍ നഗരസഭയിലേയും ജലസമൃദ്ധിയുടെ പ്രതീകമാകും ഇനി ഈ തടയണ.
360 മീറ്റര്‍ നീളവും രണ്ടര മീറ്റര്‍ ഉയരവും ഉള്ള തടയണ പൂര്‍ത്തിയാക്കിയതു മേഴത്തൂര്‍ പി.ജി കണ്‍സ്ട്രക്ഷന്‍സാണ്. ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തില്‍ നടത്താനാണു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."