HOME
DETAILS

വിദ്യാഭ്യാസരംഗത്തും വൈവിധ്യം സംരക്ഷിക്കപ്പെടണം: വെങ്കിടേഷ് ആത്രേയ

  
backup
March 25 2017 | 22:03 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b5%e0%b5%88%e0%b4%b5


കോട്ടയം: ദേശീയതയും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ വൈവിധ്യങ്ങളെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉണ്ടാകണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. ഡോ. വെങ്കിടേഷ് ആത്രേയ .
ഉന്നതവിദ്യാഭ്യാസരംഗത്തടക്കം വൈവിധ്യം സംരക്ഷിക്കപ്പെടണം. ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ) 59-ാം സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത സംസ്ഥാനമാണ് കേരളം. ഇവിടെ വിദ്യാഭ്യാസരംഗം താരതമ്യേന മാതൃകാപരവും ജനാധിപത്യപരവുമാണ്.
1976 മുതല്‍ മാറിമാറി കേരളത്തില്‍ എത്താറുള്ള തന്നെ സംബന്ധിച്ചിടത്തോളം ഇവിടെ വരുന്നത് 'ബാറ്ററി റീചാര്‍ജ് ചെയ്യുന്നത് പോലെ'-യുള്ള അനുഭവമാണെന്നും ഡോ. ആത്രേയ പറഞ്ഞു. 'കേന്ദ്രീകരണം അവസാനിപ്പിക്കുക; ഫെഡറലിസം ശക്തിപ്പെടുത്തുക'- എന്ന മുദ്രാവാക്യം കാലികവും പ്രസക്തവുമാണ്.
ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ മുന്‍പന്തിയിലുള്ള കേരളത്തില്‍ നിന്നാണ് ആ മുദ്രാവാക്യം ഉയരേണ്ടത്.
ഇന്ത്യ ഒറ്റ ദേശീയതയോ ഒറ്റ സംസ്‌കാരമോ ഒറ്റ ഭാഷയോ ഒറ്റ ജീവിതശൈലിയോ ഉള്ള രാജ്യമല്ല. കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പല ഉപദേശീയതകള്‍ ഉള്‍ച്ചേര്‍ന്നതാണത്്.
ഭാഷയും സംസ്‌കാരവും ജീവിതശൈലികളുമെല്ലാം തികച്ചും വ്യത്യസ്തം. ഇത് സംരക്ഷിക്കപ്പെടണമെങ്കില്‍ സഹിഷ്ണുതയുള്ള സംസ്‌കാരസമ്പന്നമായ ഭരണകൂടം കൂടി വേണം. എന്നാല്‍ ആഗോളധന മൂലധനതാല്‍പ്പര്യപ്രകാരം ഇന്ത്യയെ ഏകശിലാരാജ്യമാക്കാനാണ് നിര്‍ഭാഗ്യവശാല്‍ ഭരണാധികാരികളുടെ ശ്രമം. കറന്‍സി പിന്‍വലിക്കല്‍ മുതല്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ ചില നടപടികള്‍ വരെ തെളിയിക്കുന്നത് അതാണ്.
ഇന്ത്യയുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യവും സ്വാതന്ത്ര്യസമരവീര്യവും ഇത്തരത്തിലുള്ള അടിച്ചമര്‍ത്തലും അടിച്ചേല്‍പ്പിക്കലും വകവച്ചുകൊടുക്കില്ല.
ബിജെപി ഗവണ്‍മെന്റിന്റെ നയങ്ങള്‍ പലതും ഉന്നതവിദ്യാഭ്യാസരംഗത്ത് ജനാധിപത്യമൂല്യം ഇല്ലാതാക്കുന്ന തരത്തിലുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  a minute ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  23 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago