മീനഭരണി ഉത്സവത്തിന് കൊടിയേറി
വൈക്കം: തോട്ടാറമുറ്റം മഹാദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി കാരുമാത്ര ഡോ. വിജയന്റെയും മേല്‍ശാന്തി ഭദ്രേശന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. കൊടിയേറ്റാനുള്ള കൊടിക്കൂറ, കൊടിക്കയര്‍ എന്നിവ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു.
ക്ഷേത്രത്തിലെ പതിവു ചടങ്ങുകള്‍ കൂടാതെ ഇന്ന് വൈകിട്ട് 7.30ന് ചേര്‍ത്തല സ്വരലയ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ, 27ന് വൈകിട്ട് 7.30ന് തിരുവനന്തപുരം സംഘചേതനയുടെ ഇന്ത്യ കോഫീ ഹൗസ് നാടകവും, 28ന് വൈകിട്ട് 9ന് അലപ്പുഴ റെയ്ബാന്‍ അവതരിപ്പിക്കുന്ന ഗാനമേള,
29ന് രാത്രി 8ന് ഇടക്കൊച്ചി സലിംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗവും തുടര്‍ന്ന് 9.30ന് വലിയവിളക്കും വലിയകാണിക്കയും പള്ളിവേട്ടയും, വലിയഗുരുതിയും, ആറ്റുവേല മഹോത്സവവും 30ന് ആറാട്ട് മഹോത്സവവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."