കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: നടപടികള്‍ 27ന് തുടങ്ങും
പൂച്ചാക്കല്‍: റോഡരികിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ നടപടികള്‍ 27ന് തുടങ്ങും. ആദ്യം തുറവൂര്‍ തൈക്കാട്ടുശേരി റോഡിലെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അധികൃതര്‍ പറഞ്ഞു.
പിന്നീട് ഘട്ടത്തില്‍ ചേര്‍ത്തല അരൂക്കുറ്റി റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും.റോഡ് കയ്യേറിയുള്ള സ്ഥാപനങ്ങള്‍,മത്സ്യവില്‍പന ഉള്‍പ്പെടെയുള്ള തട്ടുകടകള്‍,ആക്രിക്കടകള്‍,റോഡിലേക്കു ഇറക്കി വച്ചിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍, കമാനങ്ങള്‍,പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ ഒഴിപ്പിക്കും.
ഇത് സംബന്ധിച്ച് അതതു ഗ്രാമപഞ്ചായത്തുകള്‍ക്കും ൈകയ്യേറ്റങ്ങള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കുകയും സഞ്ചരിക്കുന്ന വാഹനത്തില്‍ വിളിച്ചുപറയുകയും ചെയ്തിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് കൂടാതെ അതത് ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയവരും ഉണ്ടാകും.റോഡരികിലും വളവുകളിലും ഗതാഗത തടസമായുള്ള വാഹന പാര്‍ക്കിനെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."