HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ കാണാന്‍ പള്‍സര്‍ സുനിയ്ക്ക് അനുമതി
backup
May 26 2018 | 10:05 AM
അങ്കമാലി: നടിയെ ആക്രമിച്ച സംഭവത്തിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ കാണാന്‍ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് കോടതിയുടെ അനുമതി.
വിചാരണയ്ക്ക് വനിത ജഡ്ജിവേണമെന്ന നടിയുടെ ആവശ്യത്തിലും അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതല്‍ ഹരജിയിലും വാദം പൂര്‍ത്തിയായി. ഇവയില്‍ അടുത്തമാസം പതിനെട്ടിന് എറണാകുളം സെഷന്‍സ് കോടതി വിധി പറയും.
2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഒരു സിനിമയുടെ ഡബ്ബിങ്ങിനിടെ കൊച്ചിയിലേക്ക് വരുന്നവഴിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."