HOME
DETAILS

പ്രണയത്തിന്റെ നിര്‍വചനങ്ങള്‍

  
backup
March 26 2017 | 00:03 AM

12526395533-2

പതിനഞ്ചു മിനിറ്റാണു സമയം. എഴുതുന്നത് ഒരു പേജില്‍ കവിയാന്‍ പാടില്ല. പരമാവധി ചുരുക്കിയാല്‍ അത്രയ്ക്കുനന്ന്. എഴുതേണ്ടത് ഇത്രയേ ഉള്ളൂ. നിങ്ങളറിഞ്ഞതോ കണ്ടതോ ആയ പ്രണയത്തെക്കുറിച്ച് ചെറിയൊരു വിവരണം.
അധ്യാപകന്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓരോ എ ഫോര്‍ ഷീറ്റ് കൊടുത്തു. പതിനഞ്ചു മിനിറ്റായപ്പോഴേക്കും അവര്‍ പേപ്പര്‍ തിരിച്ചേല്‍പ്പിച്ചു.


ഒന്നാമന്‍ എഴുതിയതിങ്ങനെയാണ്: 'എന്റെ അമ്മമ്മയ്ക്ക് തൊണ്ണൂറു വയസുണ്ട്. അച്ഛച്ഛന് തൊണ്ണൂറ്റിയഞ്ചും. അമ്മമ്മയ്ക്ക് സന്ധിവാതമുള്ളതുകൊണ്ട് ശരിക്കു കുനിയാന്‍ കഴിയില്ല. കാലില്‍ കുഴമ്പ് പുരട്ടണമെങ്കില്‍ വലിയ ത്യാഗം സഹിക്കണം. അതിനാല്‍ ദിവസവും കുഴമ്പ് പുരട്ടിക്കൊടുക്കുന്നത് തൊണ്ണൂറ്റിയഞ്ചുകാരനായ എന്റെ അച്ഛച്ഛനാണ്. ഇതു തുടങ്ങിയിട്ട് ഇന്നേക്കു പതിനഞ്ചു വര്‍ഷം കഴിഞ്ഞുകാണും. മക്കളായ ഞങ്ങളെയാരെയും അതിനനുവദിക്കില്ല. അദ്ദേഹത്തിനുതന്നെ അതു ചെയ്യണം. തന്റെ ഇടതു കൈയ്ക്ക് ഇപ്പോള്‍ ബലക്ഷയമുണ്ടായിട്ടുകൂടി അദ്ദേഹം അതു മുടക്കുകയോ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയോ ചെയ്യുന്നില്ല. അതാണു ഞാന്‍ കണ്ട പ്രണയം.'


രണ്ടാമന്‍ എഴുതിയതിങ്ങനെ: 'രാജാവിനെ അടിമയും അടിമയെ രാജാവും മണ്ണിനെ പൊന്നും പൊന്നിനെ മണ്ണും ധനികനെ ദരിദ്രനും ദരിദ്രനെ ധനികനുമാക്കുന്നതെന്തോ അതാണു പ്രണയം. ഉറങ്ങുന്നവനെ ഉറങ്ങാനനുവദിക്കാത്തതും തീറ്റക്കാരനെ പട്ടിണിക്കിടുന്നതും ലുബ്ദനെ ഉദാരനാക്കുന്നതും അലസനെ സജീവനാക്കുന്നതുമെന്തോ അതാണു പ്രണയം.
പ്രണയഭാജനം നരകത്തിലാണെങ്കില്‍ എനിക്കു സ്വര്‍ഗം വേണ്ടാ; ആ നരകം മതി എന്നു പറയാന്‍ ഒരാളെ പ്രേരിപ്പിക്കുന്നതെന്തോ അതാണു പ്രണയം. പ്രണയഭാജനത്തെ ഒരു ഭാഗത്തും ഈ പ്രപഞ്ചത്തെയും അതിലുള്ളവയെയും മറുഭാഗത്തും നിര്‍ത്തി ഇഷ്ടമുള്ളതു തിരഞ്ഞെടുത്തോളൂ എന്നു പറഞ്ഞാല്‍ പ്രപഞ്ചത്തെ ഒഴിവാക്കി പ്രണയഭാജനത്തെ തിരഞ്ഞെടുക്കുമ്പോള്‍ തെളിയുന്നതെന്തോ അതാണു പ്രണയം. കൊട്ടാരങ്ങളൊഴിവാക്കി കുടില്‍ തിരഞ്ഞെടുക്കുകയും പട്ടുമെത്തകള്‍ വേണ്ടെന്നുവച്ച് മുള്‍പടര്‍പ്പുകള്‍ക്കു പിന്നാലെ ഓടുകയും ആരോഗ്യത്തിനു പകരം രോഗവും വേദനയും മതിയെന്നുവയ്ക്കുകയും ജീവനു പകരം മരണം മതിയെന്നു പറയുകയും ചെയ്യുന്നതാണു പ്രണയം.'


മൂന്നാമന്‍ എഴുതി: 'പ്രണയഭാജനം ഒരിക്കല്‍ പറഞ്ഞു.'നീ ധരിച്ച ഈ വസ്ത്രം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു'. സത്യത്തില്‍ ആ വസ്ത്രം അത്രയ്ക്കു മുന്തിയതൊന്നുമല്ല. താഴ്ന്നതരം വസ്ത്രമാണ്. പക്ഷേ, പ്രണയഭാജനം ഇഷ്ടമാണെന്നു പറഞ്ഞതുകൊണ്ട് അയാള്‍ അന്നുമുതല്‍ നിത്യവും ആ വസ്ത്രം ധരിച്ചുനടക്കുന്നു. അതിന്റെ പേരില്‍ ആളുകളുടെ പരിഹാസങ്ങളും കുത്തുവാക്കുകളും നിരന്തരം കേള്‍ക്കേണ്ടി വരുന്നു. എന്നിട്ടും അയാളതില്‍നിന്നു പിന്മാറുന്നില്ലെങ്കില്‍ അതിനാണു പ്രണയം എന്നു പറയുക. മറ്റൊരാളുടെ ഇഷ്ടവും തീരുമാനവും ഉദ്ദേശ്യവുമെന്തോ അതുതന്നെ തന്റെ ഇഷ്ടവും തീരുമാനവും ഉദ്ദേശ്യവുമായി മാറുന്ന തലം'.
നാലാമനെഴുതിയ പ്രകാരം: 'അപകടത്തില്‍ ഒരാളുടെ രണ്ടു കണ്ണും നഷ്ടപ്പെട്ടു പോയെന്ന വാര്‍ത്ത ലഭിച്ചപ്പോള്‍ ഇനിയെനിക്കും കണ്ണുകള്‍ വേണ്ടെന്നു പറഞ്ഞു തന്റെ ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത് വലിച്ചെറിയുന്നുവെങ്കില്‍ അതാണു പ്രണയം'.


അഞ്ചാമന്റെ കുറിപ്പ്: 'തന്നെ കടിക്കുമെന്നറിഞ്ഞിട്ടും പാലൂട്ടാന്‍ മടി കാണിക്കാതിരിക്കുക. ജനമധ്യേ തന്റെ അഭിമാനം ഇഞ്ചിഞ്ചായി പിച്ചിച്ചീന്തുമെന്നുറപ്പുണ്ടായിട്ടും പുകഴ്ത്തിപ്പറയാനും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കാനും സന്നദ്ധമാവുക. തന്റെ ജീവനെടുക്കാന്‍ ഓങ്ങുമ്പോള്‍ പോലും തണലിട്ടുകൊടുക്കുക. തന്നെ വൃദ്ധസദനത്തിലാക്കി തിരിച്ചുപോകുന്ന സമയത്തു കാലുതെന്നി നിലത്തുവീഴുന്നതു കാണുമ്പോള്‍ ഉഴിഞ്ഞുകൊടുക്കാനായി കാലിനു ശേഷിയില്ലാതിരുന്നിട്ടും ഇഴഞ്ഞിഴഞ്ഞു പോവുക. തന്റെ മുഖത്തടിച്ചവനോട് അടിച്ചപ്പോള്‍ കൈ വേദനിച്ചോ എന്നു ചോദിക്കുക. തന്നെ അപായപ്പെടുത്താന്‍ വിഷപാനീയമാണു ചോദിക്കുന്നതെങ്കില്‍ അതും വാങ്ങിക്കൊടുക്കാന്‍ സങ്കോചമേതുമില്ലാതിരിക്കുക. ഇവയ്‌ക്കെല്ലാമാണ് പ്രണയം എന്നു പറയുന്നത്'.


ആറാമന്‍: 'ലക്ഷ്യം നേടണമെന്നുണ്ടെങ്കില്‍ ജീവന്‍ ബലി നല്‍കേണ്ടി വരുമെന്നാണ് ആവശ്യമെങ്കില്‍ ഭയലേശമന്യേ അതിനു സന്നദ്ധമാകുന്നുവെങ്കില്‍ അതിനെ പ്രണയമെന്നു വിളിക്കാം'.
ഏഴാമന്‍: 'എവിടേക്കു നോക്കിയാലും എന്തിലേക്കു നോക്കിയാലും കാണുന്നത് ഒരാളെ മാത്രമാണെങ്കില്‍ അതാണു പ്രണയം'.
എട്ടാമത്തെ വിദ്യാര്‍ഥി എഴുതി: 'ഞാനതു മറന്നു... ഞാനുറങ്ങുകയായിരുന്നു... ഞാന്‍ ബിസിയായിരുന്നു... എനിക്കു നേരം കിട്ടിയില്ല... നാളെ ചെയ്യാം... ഞാന്‍ വേറെ തിരിക്കില്‍പ്പെട്ടുപോയി... എനിക്കതറിയില്ലായിരുന്നു.. എന്റെടുക്കല്‍ കാശില്ല.. എനിക്കു സമയമില്ല.. ' തുടങ്ങിയ ന്യായങ്ങള്‍ ഇന്നേവരെ ഒരാള്‍ തന്റെ ഇഷ്ടനോട് പറയുകയോ പറയണമെന്ന് ആലോചിക്കുകയോ ചെയ്തിട്ടില്ലെങ്കില്‍ അതാണു പ്രണയം'.


ഒന്‍പതാമത്തെ വിദ്യാര്‍ഥി: 'ഒരാള്‍ മറ്റൊരാളെ വേഷത്തിലും ഭാഷയിലും നടപ്പിലും ഇരിപ്പിലും തീറ്റയിലും കുടിയിലും മറ്റു മുഴുവന്‍ അടക്കത്തിലും അനക്കത്തിലും അനുകരിക്കുന്നുവെങ്കില്‍ അതു പ്രണയമാണ്'.
പത്താമന്‍: 'നിന്റെ പ്രണയഭാജനം ആരാണെന്നും എവിടെയാണെന്നും ചോദിച്ചാല്‍ ഇതാ ഞാന്‍ തന്നെയാണ് ആ പ്രണയഭാജനം എന്നു പറയുന്ന ഘട്ടമാണ് പ്രണയം. നിന്റേതൊന്നും എനിക്കുവേണ്ടാ എനിക്കു നിന്നെ മാത്രം മതിയെന്നു പറയുന്ന ഘട്ടം'.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 minutes ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  28 minutes ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  an hour ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  an hour ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  an hour ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  an hour ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 hours ago