HOME
DETAILS

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മഴയിലും ചോരാതെ ആവേശക്കലാശം

  
backup
May 27 2018 | 01:05 AM

%e0%b4%9a%e0%b5%86%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86-27


ചെങ്ങന്നൂര്‍: കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് തിരശീലവീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെ മുന്നണി പ്രവര്‍ത്തകര്‍ നഗരത്തില്‍ പലസ്ഥലങ്ങളിലായി കേന്ദ്രീകരിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബഥേല്‍ ജംഗ്ഷനിലും എല്‍.ഡി.എഫുകാര്‍ എന്‍ജിനീയറിംഗ് കോളജ് ജംഗ്ഷനിലായിരുന്നു.
എന്‍.ഡി.എ പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനിലാണ് കേന്ദ്രീകരിച്ചത്. ഇതോടെ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു.
അക്ഷരാര്‍ഥത്തില്‍ മൂന്നര മണിക്കൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിച്ച കോലഹലങ്ങളാണ് പിന്നീട് നടന്നത്. ആം ആദ്മി, എസ്.യു.സി.ഐ, രാഷ്ട്രീയ ലോക്ദള്‍ കൂടാതെ മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളും പ്രകടനം നടത്തി. നൂറിലധികം വാഹനങ്ങളാണ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചത്.
കാഴ്ചക്കാരായി നൂറ് കണക്കിനു നാട്ടുകാരും തടിച്ചു കൂടിയിരുന്നു. കാഴ്ചക്കുള്ള സൗകര്യത്തിനായി ബഹുനില മന്ദിരങ്ങള്‍ക്ക് മുകളിലും ആളുകള്‍ നേരത്തെ കയറിപ്പറ്റിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനായി തുറന്ന വാഹനത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഡി.വിജയകുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാനും എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയും എത്തിയിരുന്നു.
സ്ഥാനാര്‍ഥികള്‍ എത്തിയതോടെ അണികളുടെ ആവേശം വാനോളമുയര്‍ന്നു. തൊണ്ടപൊട്ടുമാറ് ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളോടെയായിരുന്നു അവര്‍ നേതാക്കളേയും സ്ഥാനാര്‍ഥിയേയും വരവേറ്റത്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഡി.വിജയകുമാറിനൊപ്പം തുറന്ന വാഹനത്തില്‍ എ.ഐ.സി.സി സെക്രട്ടറി പി. സി,വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡി.സി.സി അധ്യക്ഷന്‍ അഡ്വ.എം.ലിജു, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.എന്‍.വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബികുര്യാക്കോസ് എന്നിവരും ഇടതുമുന്നണി സ്ഥാനാര്‍ഥി സജി ചെറിയാനോടൊപ്പം കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി പി.തിലോത്തമന്‍, മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ്, സിനിമാ താരം അനൂപ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ഗോവിന്ദന്‍, അഡ്വ.പി. വിശ്വംഭരപ്പണിക്കര്‍, ഇടവേളബാബു, മിമിക്രി താരങ്ങള്‍ എന്നിവരും ഉണ്ടായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ഒപ്പം ഒ.രാജഗോപാല്‍ എം.എല്‍.എ, സുരേഷ്‌ഗോപി എം.പി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. സി. തോമസ്, രാജന്‍ കണ്ണാട്ട്, അശ്വനിദേവും ഒപ്പമുണ്ടായിരുന്നു.
കൊട്ടികലാശം ഉച്ചസ്ഥായിയില്‍ എത്തിയപ്പോഴേക്കും യു.ഡി.എഫും എന്‍.ഡി.എയും ആംആദ്മിയും മറ്റ് സ്വതന്ത്രരും ബഥേല്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്നു. എന്നാല്‍ എല്‍.ഡി.എഫിന്റെ പ്രചാരണം എന്‍ജിനീയറിംഗ് ജംഗ്ഷനില്‍ മാത്രമായി പരിമിതപ്പെടുത്തി.
4.30ഓടെ മഴ ആരംഭിച്ചെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിന് കുറവുണ്ടായില്ല. ആരവങ്ങളോടെ അവര്‍ മഴയെ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശാനുസരണം വൈകിട്ട് ആറു മണിക്ക് തന്നെ ശബ്ദകോലാഹലങ്ങള്‍ അവസാനിപ്പിച്ചു.
അത്യാസന്ന നിലയിലായ രോഗികളുമായി എത്തിയ ആംബുലന്‍സുകള്‍ ഏറെനേരം കുടുങ്ങിക്കിടന്നു. പൊലിസ് ഇടപെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ വഴിമാറുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  17 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago