ബി.ജെ.പി നടത്തുന്നത് സാമൂഹ്യഘടനയില്‍ മാറ്റം വരുത്താനുള്ള ബോധപൂര്‍വ ശ്രമം: പി കരുണാകരന്‍ എം.പി
തൊടുപുഴ: നിലനില്‍ക്കുന്ന സാമൂഹ്യഘടനയില്‍ മാറ്റം വരുത്താനുള്ള ബോധപൂര്‍വശ്രമങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി കരുണാകരന്‍ എം.പി പറഞ്ഞു. വികസനം, വിലക്കയറ്റം തടയല്‍, കള്ളപ്പണത്തിനെതിരായ നടപടി എന്നീ പ്രധാന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ലോക്‌സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെ കശാപ്പ് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടിയു) സംസ്ഥാന കൗണ്‍സില്‍ യോഗം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു യൂണിയന്‍ സംസ്ഥാന പ്രസിഡന്റു കൂടിയായ അദ്ദേഹം.
രാജ്യത്തിന്റെ ദേശീയതയെ തകര്‍ക്കാനും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിയില്‍ അധികാരത്തിലേറിയ സര്‍ക്കാരിന്റെ നയങ്ങള്‍. കള്ളപ്പണത്തിന്റെ പേരില്‍ സാധാരണക്കാരെ ദ്രോഹിച്ച മോദിസര്‍ക്കാരിന് വിദേശത്തുള്ള കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വിലനിയന്ത്രണത്തിന്റെ കാര്യത്തിലും അവര്‍ പരാജയപ്പെട്ടു. ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ കുറഞ്ഞിട്ടും ഇന്ധനവില ഉയര്‍ന്നു.
പത്തിലേറെ തവണ പെട്രോളിന്റെയും ഡീസലിന്റെയും മേല്‍ എക്‌സൈസ് ഡ്യൂട്ടി ചുമത്തിയത് സാധാരണജനങ്ങളെ ബാധിച്ചു. സാര്‍വദേശീയമായി വരുന്ന മാറ്റത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അപ്രാപ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."