HOME
DETAILS
MAL
സി.പി.എം നേതാവിന്റെ വീടിനുനേരേ ആക്രമണം
backup
March 26 2017 | 20:03 PM
കണ്ണൂര്‍: സി.പി.എം നേതാവിന്റെ വീടിനുനേരേ ആക്രമണം. കണ്ണൂര്‍ ഏരിയാകമ്മിറ്റി അംഗം
പോത്തോടി സജീവന്റെ പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരേയാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ആക്രമണമുണ്ടായത്. കല്ലേറില്‍ വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
പുലര്‍ച്ചെ വീടിനു സമീപം
ബൈക്കിന്റെ ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. രാവിലെയാണ് ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു. സജീവന്റെ പരാതിയില്‍ ടൗണ്‍പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ പള്ളിക്കുന്നില്‍ പ്രകടനം
നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."