HOME
DETAILS

കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ ഏജന്റുമാര്‍ പിടിമുറുക്കി: ആരു വന്നാലും ശരിയാകില്ല

  
backup
March 26 2017 | 20:03 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d


കണ്ണൂര്‍: മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ണൂര്‍ ഓഫിസില്‍ ഏജന്റുമാര്‍ പിടിമുറുക്കുന്നതായി പരാതി. നേരത്തെ ടോമിന്‍ തച്ചങ്കേരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായ വേളയില്‍ റീജ്യനല്‍ ഓഫിസുകളില്‍ ഏജന്റുമാരെ കയറ്റില്ലെന്നു ഉത്തരവിട്ടിരുന്നു.
എന്നാല്‍ കുറച്ചുകാലം ഇതു നടപ്പായെങ്കിലും പിന്നീടെല്ലാം പഴയതു പോലെയായി. ഏജന്റുമാരും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിനു വളമാകുന്നത്.
ആര്‍.സി മാറ്റത്തിനും പുതിയ രജിസ്‌ട്രേഷനുമായി ഓഫിസുമായി ബന്ധപ്പെടുന്നവര്‍ക്ക് ജീവനക്കാരില്‍ നിന്നു കടുത്ത അവഗണനയാണ് നേരിടുന്നത്. അന്‍പതു ദിവസമായിട്ടു പോലും വാഹനത്തിന്റെ രേഖകള്‍ ലഭിക്കാത്തവരുണ്ട്.
എന്നാല്‍ ഏജന്റുമാര്‍ മുഖേനയോ ഡ്രൈവിങ് സ്‌കൂളുകാര്‍ വഴിയോ രജിസ്‌ട്രേഷനു അപേക്ഷിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കകം രേഖകള്‍ ലഭിക്കുകയും ചെയ്യുന്നു. ഇതിനായി ഏജന്റുമാരും ഡ്രൈവിങ് സ്‌കൂളുകാര്‍ക്കും കമ്മിഷനെന്ന പേരില്‍ വന്‍തുക കൊടുക്കേണ്ടിവരും.
സ്വന്തം നിലയില്‍ ആര്‍.ടി ഓഫിസിലെത്തുന്നവരുടെ അപേക്ഷകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞു മടക്കുന്നതായും പരാതിയുണ്ട്.
എന്നാല്‍ വാഹന രജിസ്‌ട്രേഷന്‍ ക്രമാതീതമായി വര്‍ധിച്ചതിനാലാണ് അപേക്ഷകര്‍ക്ക് കൃത്യസമയത്ത് രേഖകള്‍ കൊടുക്കാന്‍ കഴിയാത്തതാണ് രേഖകള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു. ശരാശരി എണ്‍പതോളം പുതിയ വാഹനങ്ങള്‍ കണ്ണൂരില്‍ മാത്രം രജിസ്‌ട്രേഷന്‍ നടക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  16 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  25 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago