ജല സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും ഊന്നല്‍
ന്യൂമാഹി: മാലിന്യ നിര്‍മാര്‍ജനത്തിനും ജലസംരക്ഷണത്തിനും പാര്‍പ്പിട പദ്ധതിക്കും ഊന്നല്‍ നല്കി ന്യൂമാഹി പഞ്ചായത്ത് ബജറ്റ്. 6,60,54180 രൂപ വരവും 6,38,63000 രൂപ ചെലവും 21,91180 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സി.കെ. റീജ അവതരിപ്പിച്ചു. ശുചിത്വ മാലിന്യ സംസ്കരണത്തിന് 10 ലക്ഷം രൂപയും പാര്‍പ്പിടത്തിന് 30 ലക്ഷം രൂപയുംവകയിരുത്തി. കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ജല സംരക്ഷണത്തിന് 10 ലക്ഷം രൂപയും കുടിവെള്ളത്തിന് ഏഴ് ലക്ഷം രൂപയും നീക്കിവച്ചു. സമ്പൂര്‍ണ കടലാസ്രഹിത ഓഫിസായി മാറ്റുന്നതിന് അഞ്ച് ലക്ഷം രൂപയും മാറ്റിവച്ചു.
പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളുടെ മെയിന്റനന്‍സ് പ്രവൃത്തികള്‍ക്കായി 25 ലക്ഷം രൂപയും കൃഷി, മൃഗ സംരക്ഷണം, മത്സ്യ സംരക്ഷണം എന്നിവക്കായി 30 ലക്ഷം രൂപയും വകയിരുത്തി.
പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. തെരുവ് വിളക്കുകളുടെ നവീകരണത്തിനും മറ്റുമായി 6 ലക്ഷം രൂപയും വകയിരുത്തി. പ്രസിഡന്റ് എ.വി ചന്ദ്രദാസന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."