അഴീക്കലിലെ കപ്പല്‍ പൊളി നിയമങ്ങള്‍ പാലിച്ചാകണം ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം
ശ്രീകണ്ഠപുരം: അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍ പൊളിക്കുന്നത് ദേശീയ, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിച്ചാകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.
രണ്ട് ദിവസമായി ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. അതിവേഗ റെയില്‍പാത ഉപേക്ഷിക്കുക, റെയില്‍ കോര്പറേഷന് പിരിച്ചുവിടുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനം ആള് ഇന്ത്യ ബാങ്ക് ഓഫിസ് കോണ്‍ഫെഡറേഷന്‍ ജന. സെക്രട്ടറി തോമസ് ഡി ഫ്രാങ്കോ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളൊക്കെ ദേശസാല്‍ക്കരിക്കണമെന്നും ഏറ്റവും വലിയ ജനദ്രോഹ നടപടി നടത്തിയിട്ടും അതുപോലും വോട്ടാക്കാന്‍ മോദിക്കായെന്നും രാജ്യത്ത് ജനാധിപത്യം വന്‍ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ ചെയര്മാന് പി.പി രാഘവന് അധ്യക്ഷനായി. അഡ്വ.കെ.കെ രത്നകുമാരി, എം.സി രാഘവന്, പി പുഷ്പകന്‍, കെ.കെ വിലാസിനി, കെ വിനോദ് സംസാരിച്ചു. പുതിയ ഭാരവാഹികള്‍: പ്രൊഫ: കെ ബാലന് (പ്രസിഡന്റ്), ഒ.സി ബേബി ലത (സെക്രട്ടറി), കെ ഗോപി, പി വിജയശ്രീ (വൈസ്.പ്രസിഡന്റ്), കെ.വി മനോജ് (ജോ. സെക്രട്ടറി), എന്‍.കെ ജയപ്രസാദ് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."