HOME
DETAILS
MAL
കൊട്ടിയൂര്‍ പീഡനം വികാരിയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന്
backup
March 26 2017 | 20:03 PM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ.റോബിന് വടക്കുംചേരി നല്കിയ ജാമ്യ ഹരജിയില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി ജഡ്ജ് ശ്രീകലാ സുരേഷ് ഇന്ന് വിധി പറയും.
കേസിലെ ഒന്നാം പ്രതിയായ റോബിന് നല്കിയ ജാമ്യ ഹരജിയില്‍ കോടതിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. അഡ്വ.ജോണ്‍ സെബാസ്റ്റ്യന്‍ മുഖേനയാണ് പ്രതി ജാമ്യഹരജി നല്‍കിയിരുന്നത്. കേസിലെ ഏഴു പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. റിമാന്‍ഡിലായ ഫാ.റോബിന് വടക്കുംചേരി കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."