ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന
വടകര: മഴക്കാലത്ത് അപകടങ്ങളുണ്ടാകുന്നത് തടയാന്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമുള്ള പ്രീമണ്‍സൂണ്‍ ചെക്കിങ് വടകരയിലും നടന്നു. ആര്‍.ടി.ഒ വി.വി മധുസൂദനന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മഴക്കാലങ്ങളില്‍ ബസുകളാണ് അപകടം വരുത്തിവെക്കുന്നതില്‍ ഏറെയും. ഇത് കണക്കിലെടുത്താണ് സുരക്ഷ ഉറപ്പുവരുത്തുന്നതിനു ബസുകളില്‍ പ്രത്യേക പരിശോധന നടത്തുന്നത്.
പ്രവര്‍ത്തിക്കാത്ത സ്പീഡ് ഗവര്‍ണര്‍, തേഞ്ഞ ടയറുകള്‍, വൈപ്പറുകള്‍, ഇന്‍ഡിക്കേറ്റര്‍, ഉള്‍വശം ചോര്‍ന്നൊലിക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നതെന്ന് ആര്‍.ടി.ഒ മധുസൂദനന്‍ പറഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ബസുകള്‍ മാത്രമേ ഓടാന്‍ അനുവദിക്കുകയുള്ളൂവെന്നും അപാകതകള്‍ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായും ആര്‍.ടി.ഒ അറിയിച്ചു.
വടകരയിലെ ഇരു ബസ് സ്റ്റാന്റുകളിലുമായി നടന്ന പരിശോധനയില്‍ അമ്പതോളം ബസുകള്‍ പരിശോധിക്കുകയും പ്രവര്‍ത്തനക്ഷമമല്ലാത്ത വാഹനങ്ങള്‍ പുനര്‍പരിശോധനകള്‍ക്ക് ഹാജരാക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആര്‍.ടി.ഒ അറിയിച്ചു. എം.വി.ഐ ദിനേഷ് കീര്‍ത്തി, എ.എം.വി.ഐമാരായ ജയന്‍, ജെസ്സി, അശോക് കുമാര്‍, വിജിത്ത്കുമാര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."