HOME
DETAILS
MAL
തുരത്തിയെന്ന വാദം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനെന്ന്
backup
May 27 2018 | 03:05 AM
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച് വിഹരിക്കുന്ന കൊമ്പനെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയെന്ന വനംവകുപ്പിന്റെ വാദം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വടക്കനാട് ഗ്രാമസംരക്ഷണസമിതി ചെയര്മാന് ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍.
വനംവകുപ്പ് രൂപീകരിച്ച വിദഗ്ദസമിതിവരെ കാട്ടുകൊമ്പന് ഭീഷണിയാണെന്നും ഉള്‍ക്കാട്ടിലേക്ക് തുരത്തിയാലും വീïും വടക്കനാട് തന്നെ എത്തുമെന്നും പറഞ്ഞ സാഹചര്യത്തില്‍ കാട്ടുകൊമ്പനെ പിടികൂടി പ്രദേശത്തുനിന്നും മാറ്റുക മാത്രമാണ് പോംവഴി.
കഴിഞ്ഞ ദിവസം ആനയെ തുരത്തിയെന്ന് പറയുന്ന സ്ഥലം വടക്കനാട് നിന്നും കാല്‍നടയായി ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന അകലത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."