കെ.എസ്.ആര്.ടി.സിയില്‍ ഉപജാപസംഘത്തെ അനുവദിക്കില്ല: ടോമിന് തച്ചങ്കരി
ആലപ്പുഴ: കെ.എസ്.ആര്.ടി.സിയില്‍ കപടബുദ്ധീജീവികള്ക്കും കള്ളന്മാര്ക്കും ഇരിപ്പുറക്കുന്നില്ലെന്ന് ടോമിന് തച്ചങ്കരി. ആലപ്പുഴയില്‍ കെ.എസ്.ആര്.ടി.സി ഗ്യാരേജ് മീറ്റിങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ചുമതലയേറ്റശേഷം ജോലിയെടുക്കാന്‍ കഴിയാത്ത 222 പേരെയാണ് കണ്ടെത്തിയിരുന്നത്. കട്ടപ്പുറത്തിരുന്ന വണ്ടി പുറത്തിറക്കാനും എല്ലാവര്ക്കും ജോലിയുണ്ടാകുന്ന രീതിയില്‍ ഷെഡ്യൂള്‍ കണ്ടെത്താനും ശ്രമിച്ചതിനാണ് തന്നെ മാടമ്പിയെന്ന് ചിലര്‍ വിളിക്കാന്‍ തുടങ്ങിയത്. കെ.എസ്.ആര്.ടി.സി ആരുടെയും കുടുംബസ്വത്തല്ല. ഇവിടെ ഉപജാപ സംഘത്തെ അനുവദിക്കില്ല. തന്നെ ആര്‍ക്കും നേരിട്ടോ ഫോണിലോ കത്തുമുഖേനയോ ബന്ധപ്പെടാന്‍ കഴിയുമെന്നും ടോമിന് തച്ചങ്കരി പറഞ്ഞു. തോന്നുന്ന സര്‍വിസ് നടത്തുകയല്ല വേണ്ടത്, മറിച്ച് യാത്രക്കാരുടെ ആവശ്യം അനുസരിച്ചാണ് സര്‍വിസ് നടത്തേണ്ടത്.ഡബിള്‍ ഡ്യൂട്ടി പ്രതീക്ഷിച്ച് പണിക്കെത്തുന്നവര്‍ ഇനി അത് പ്രതീക്ഷിക്കേണ്ട. ഇതുമായിബന്ധപ്പെട്ട് കോടതി ഉത്തരവ് ഉടന്‍ ഇറങ്ങും. ഈ സാഹചര്യത്തില്‍ ഏകദിന ഡ്യൂട്ടി ചെയ്യാന്‍ ജീവനക്കാര്‍ തയാറാകണം. ജീവനക്കാരില്‍നിന്നു അഭിപ്രായം തേടിയശേഷം ടൈം ഷെഡ്യൂള്‍ പുനര്‍നിര്‍ണയം നടത്താനും ആലോചന നടക്കുന്നതായും തച്ചങ്കരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."