വിഷമം തോന്നിയത് വര്‍ഗീയവാദി എന്ന പരാമര്‍ശം കേട്ടപ്പോള്‍: ഡി.വിജയകുമാര്‍
ചെങ്ങന്നൂര്‍: ജീവിതത്തില്‍ ഏറ്റവും അധികം വിഷമം തോന്നിയത് വര്‍ഗീയ വാദിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കേട്ടപ്പോഴാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.ഡി.വിജയകുമാര്‍.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം നടത്തിയ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരെഞ്ഞെടുപ്പ് വരുകയും പോവുകയും ചെയ്യും.തെരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ എന്തും പറഞ്ഞു കരിവാരി തേക്കാം എന്ന സമീപനം ശരിയല്ല.പതിറ്റാണ്ടുകളായി ചെങ്ങന്നൂരില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ് താനെന്ന് വിജയകുമാര്‍ പറഞ്ഞു. വോട്ട് ലക്ഷ്യം വച്ചു കോടിയേരി ആക്ഷേപിക്കാന്‍ പാടില്ലായിരുന്നു. സി.പി.ഐ യില്‍ നിന്ന് വേര്‍തിരിഞ്ഞു സി.പി.എം സ്ഥാപിക്കപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അയ്യപ്പസേവാ സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്താവന പൂര്‍ണമായും കോടിയേരി പിന്‍വലിക്കണമെന്നും ഡി.വിജയകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."