സ്വപ്നങ്ങളെ കാര്‍ന്നെടുത്ത് കരള്‍രോഗം; അശ്വതിക്ക് വേണം ഒരു കൈത്താങ്ങ്
കൊട്ടാരക്കര: ഏഴാം ക്ലാസുകാരിയായ അശ്വതിക്ക് ജീവിക്കാന്‍ കൊതിയാണ്.
പഠിക്കാനും ജോലി നേടി നിര്‍ധനരായ അച്ഛനമ്മമാരെ സഹായിക്കാനും അതിയായ ആഗ്രഹമുണ്ട്.
പക്ഷേ ജീവിതത്തിലേക്ക് പിച്ചവെക്കുംമുമ്പേ അവളെ ബാധിച്ച കരള്‍ രോഗം ഈ സ്വപ്നങ്ങളെയെല്ലാം തട്ടിതെറിപ്പിച്ചിരിക്കുകയാണ്. കളിചിരികള്‍ നിലച്ചു. പഠനം
മുടങ്ങി. കരള്‍ മാറ്റി വച്ചാല്‍ മാത്രമേ അശ്വതിക്കു ജീവിതത്തിലേക്ക് മടങ്ങി വരാനാകൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കൊട്ടാരക്കര പുത്തൂര്‍ വെണ്ടാര്‍ അശ്വതി ഭവനില്‍ ഭഗീരഥന്റേയും ഷൈലജയുടേയും മകളാണ് പുത്തൂര്‍ കല്ലുംപുറം യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ അശ്വതി (11) . നാലു സെന്റ് ഭൂമിയിലെ ചെറു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. കേരളത്തിന്റെ പുറത്ത് തൊഴില്‍ ചെയ്ത് കുടുംബം പോറ്റിയിരുന്ന ഭഗീരഥന്‍ അവിടെവച്ചുണ്ടായ അപകടത്തില്‍ പെട്ട് ഇപ്പോള്‍ നിത്യ രോഗിയാണ്. കടുത്ത പ്രമേഹവും കൂട്ടിനുണ്ട്. അമ്മ ശൈലജ വീട്ടുവേലയ്ക്ക് പോയി ലഭിക്കുന്ന തുച്ചമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. രണ്ടു വര്‍ഷംമുമ്പ് ബാധിച്ച മഞ്ഞപിത്തത്തോടെയാണ് അശ്വതിക്കു രോഗം തുടങ്ങിയത്. വിവിധ ആശുപത്രികളിലെ ചികിത്സക്കു ശേഷം ഒരു വര്‍ഷം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ കരള്‍ രോഗമാണെന്ന് സ്ഥിരീകരിച്ചത്. ശരീരത്തില്‍ നീരു ബാധിച്ച അശ്വതി ഇപ്പോള്‍ വീട്ടില്‍ കിടപ്പിലാണ്.
കരള്‍ മാറ്റിവയ്ക്കുന്നതിന് ഇരുപത് ലക്ഷം രൂപയോളം വേണ്ടി വരും. അശ്വതിയുടെ കുടുംബത്തിന് ഇത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. റേഷന്‍കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ ചികിത്സാ ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിക്കുന്നില്ല. അശ്വതിയെ സഹായിക്കുന്നതിനായി നാട്ടുകാര്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ ബാങ്ക് പുത്തൂര്‍ ശാഖയില്‍ അശ്വതിയുടെ അമ്മ ഷൈലജയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 533864205. ഐ.എഫ്.സി കോഡ് കഉകആ 000ജഛ 84 ജവീില ചീ.9605008551.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."