നെഹ്റു-ഗാന്ധി കുടുംബത്തിലെ നല്ലവ്യക്തി രാജീവെന്ന് സുബ്രഹ്്മണ്യം സാമി
പട്ന: നെഹ്റു-ഗാന്ധി കുടുംബത്തിലെ ഏറ്റവും നല്ല വ്യക്തിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സാമി. രാജ്യത്ത് ഹിന്ദുക്കളുടെ പുരോഗതിക്കായി രാജീവ് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പ്രക്ഷേപണം ചെയ്തതും അയോധ്യയില്‍ രാമക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്തതും രാജീവ് ഗാന്ധിയായിരുന്നുവെന്നും സുബ്രഹ്മണ്യം സാമി പറഞ്ഞു.
ബാബരി പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസിനെ രൂക്ഷമായി പരിഹസിക്കാനും അദ്ദേഹം മറന്നില്ല. കോണ്‍ഗ്രസ് ഇന്ന് ആത്മഹത്യയുടെ വക്കിലാണ്.
ആ പാര്‍ട്ടിയുടെ സംസ്കാരച്ചടങ്ങില്‍ നമുക്കെല്ലാവര്‍ക്കും പങ്കാളികളാകാമെന്നും അയോധ്യ വിഷയത്തെക്കുറിച്ച് പട്നയില്‍ പ്രഭാഷണം നടത്താനെത്തിയ സുബ്രഹ്മണ്യം സാമി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."