അണ്ടത്തോടില്‍ കടലാക്രമണം രൂക്ഷമായി
അണ്ടത്തോട്ഃ ശക്തമായ കടലാക്രമണങ്ങളില്‍ പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരങ്ങള്‍ കവര്‍ന്നെടുക്കുന്നത് തുടരുന്നു. രണ്ട് ദിവസങ്ങളിലായി പെട്ടെന്ന് ഉണ്ടായ കടലാക്രമണം തീരത്ത് വന്‍ നാശങ്ങളാണ് ഉണ്ടാക്കുന്നത്.
വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ പെരിയമ്പലം ബീച്ച് കടലെടുത്ത് കൊണ്ടിരിക്കുകയാണ്. ഇവിടെ ബീച്ച് വികസനത്തിന്റെ ഭാഗമായ നിര്‍മിച്ച മതിലുകളും കടലാക്രമണത്തില്‍ തകര്‍ന്ന് കടലിലേക്ക് വീണു കൊണ്ടിരിക്കുകയാണ്.
ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വേണ്ടി നിര്‍മിച്ച ശുചി മുറി, വയോധികര്‍ക്ക് നിര്‍മിച്ച ഇരിപ്പിടം ഇവ ഏത് നിമിഷവും കടലെടുക്കാറായിട്ടുണ്ട്. നൂറോളം വരുന്ന കായ് ഫലമുള്ള കൂറ്റന്‍ തെങ്ങുകളാണ് പെരിയമ്പലം ബീച്ച് മുതല്‍ തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരം വരെ കടലെടുത്ത് കൊണ്ടിരിക്കുന്നത്.
കൂറ്റന്‍ കാറ്റാടി മരങ്ങളും കടപുഴകി വീണ് കഴിഞ്ഞിരിക്കുന്നു. ഇത്തരം മരങ്ങള്‍ കടലിലേക്ക് വീഴുന്നത് കടലില്‍ മത്സ്യ ബന്ധനം നടത്തുന്നവര്‍ക്ക് വരും നാളുകളില്‍ വന്‍ ഭീഷണിയാണ് ഉണ്ടാകാന്‍ പോകുന്നത്.മത്സ്യ ബന്ധനം നടത്തുന്ന വഞ്ചികള്‍ക്കും, ലക്ഷങ്ങള്‍ വിലയുള്ള മീന്‍ വലകളും നശിക്കാന്‍ കടലില്‍ വീണ മരത്തടികള്‍ കാരണമാകും എന്ന ആശങ്കയിലുമാണ് മത്സ്യ തൊഴിലാളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."