HOME
DETAILS

റഷ്യന്‍ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍

  
backup
March 26 2017 | 23:03 PM

%e0%b4%b1%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d

മോസ്‌കോ: റഷ്യയില്‍ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിപക്ഷ നേതാവ് അലെക്‌സി നവാല്‍നെയെ അറസ്റ്റ് ചെയ്തു. മോസ്‌കോയിലാണ് ആയിരങ്ങള്‍ പങ്കെടുത്തപ്രതിഷേധ റാലി നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും റാലികള്‍ നടന്നിരുന്നു. പ്രധാനമന്ത്രി ദിമിത്രി മെഡ്്‌വദേവ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. 2018ലെ തെരഞ്ഞെടുപ്പില്‍ പുടിനെതിരേ മത്സരിക്കാന്‍ അലെക്‌സി തീരുമാനിച്ചിരുന്നു. 99 നഗരങ്ങളിലാണ് റാലി നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചത്.72 സ്ഥലങ്ങളിലും പൊലിസ് അനുമതി നിഷേധിച്ചിരുന്നു.
പ്രധാനമന്ത്രിക്കെതിരേയും പ്രതിഷേധക്കാര്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പലയിടത്തും റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. എന്നാല്‍ എല്ലായിടത്തും ജനങ്ങള്‍ വിലക്ക് ലംഘിച്ച് റാലി നടത്തി. നൂറുകണക്കിന് പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കനത്ത പൊലിസ് സന്നാഹത്തെയാണ് റാലി നേരിടാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. പുടിന്‍ രാജിവയ്ക്കണമെന്നും റഷ്യക്ക് പുടിനെ വേണ്ടെന്നും അവര്‍ മുദ്രാവാക്യം മുഴക്കി. പുടിന്‍ കള്ളനാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 2011-2012 കാലയളവില്‍ റഷ്യയിലുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയും ജനപങ്കാളിത്തമുള്ള പ്രതിഷേധം നടക്കുന്നത്. മധ്യമോസ്‌കോയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് നവാന്‍ലിയെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പൊലിസ് വാഹനത്തില്‍ കയറ്റാനുള്ള ശ്രമം പ്രതിഷേധക്കാര്‍ തടഞ്ഞു. എന്നാല്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം തുടരണമെന്നും ലക്ഷ്യം നേടണമെന്നും നവാന്‍ലി അറസ്റ്റിനു ശേഷം നടത്തിയ ട്വീറ്റില്‍ ആഹ്വാനം ചെയ്തു. എന്നെ പുറത്തുകൊണ്ടുവരാനുള്ള പ്രക്ഷോഭമല്ല, അഴിമതിക്കാരെ പുറത്താക്കാനുള്ള പ്രക്ഷോഭമാണ് വേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മോസ്‌കോ തെരുവുകളിലേക്ക് ജനങ്ങളെ താന്‍ ക്ഷണിക്കുകയാണെന്നും അഴിമതി തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.
മോസ്‌കോയില്‍ 6000 മുതല്‍ 8000 പ്രതിഷേധക്കാര്‍ തടിച്ചുകൂടിയെന്നാണ് പൊലിസ് കണക്ക്. 130 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലിസ് പറഞ്ഞു. ഓണ്‍ലൈനില്‍ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തതിന് തന്റെ ഓഫിസിലുള്ളവരെയും അറസ്റ്റ് ചെയ്തതായി നവാല്‍നി ആരോപിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് പൊലിസ് ആരോപണം.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, വ്‌ളാദിവോസ്‌ടോക്, നോവോസിബിര്‍സ്‌ക്, തോംസ്‌ക് തുടങ്ങിയ മിക്ക നഗരങ്ങളിലും റാലി നടന്നു. ഇവിടങ്ങളിലും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ഔദ്യോഗിക ടി.വി ചാനല്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തില്ല. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നതും സര്‍ക്കാര്‍ തടഞ്ഞു. ഇതിനായി ചില നഗരങ്ങളില്‍ പരീക്ഷകള്‍ ഇന്നലത്തേക്ക് മാറ്റിനിശ്ചയിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago