ആമച്ചലില്‍ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പിടിയില്‍
കാട്ടാക്കട: ആമച്ചലില്‍ കടയടച്ചുപോയ വ്യാപാരിയെവെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിലായി. പൂജപ്പുര ഡോ. പൈറോഡ് സ്വദേശിയും ഇപ്പോള്‍ ഉള്ളൂര്‍ ഇടവക്കോട് വായന ശാലയ്ക്ക് സമീപം പൊറ്റയില്‍ വീട്ടില്‍ താമസിക്കുന്ന പ്രദീപ് (30) ആണ് പിടിയിലായത്.
തമിഴ്‌നാട് കുഴിത്തുറ കഴുവന്‍തിട്ട കോളനിയില്‍ താമസിച്ചു വരുകയായിരുന്ന ഇയാള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് പൊലിസിന്റെ പിടിയിലായിരുന്നു.തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതക കേസില്‍ കേരള പൊലിസ് അന്വേഷിക്കുന്നയാളാണെന്നു അറിഞ്ഞതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലിസ് ഇയാളെ കൈമാറുകയായിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടെ കാട്ടാക്കട സി.ഐ.ബൈജുകുമാറും സംഘവും പ്രതിയെ സംഭവസ്ഥലമായ ആമച്ചലില്‍ കൊïുപോയി തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി കാണിച്ചു കൊടുത്തതനുസരിച്ചു സംഘം കïെടുത്തു. കേസിലെ മറ്റു പ്രതികളായ ആമച്ചല്‍, വലിയവിള, ജോര്‍ജ് ഭവനില്‍ കരിമന്‍ അനി എന്നുവിളിക്കുന്ന അനില്‍ജോര്‍ജ് (35), ആമച്ചല്‍, ആലുംമൂട് കള്ളിക്കാട് താഴേ പുത്തന്‍ വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന വിഷ്ണു.ആര്‍.എസ്.നായര്‍ (26), വെളിയംകോട് ചെറുതലയ്ക്കല്‍ റോഡരികത്ത് വീട്ടില്‍ അനീഷ് എന്ന ലാലു (29), പള്ളിച്ചല്‍, കïറത്തേരി എന്‍.എസ്.എസ്.കരയോഗത്തിന് സമീപം തോട്ടിന്‍കര വയല്‍ നികത്തിയ വീട്ടില്‍ ജെയിംസ് ജയന്‍(38), ആമച്ചല്‍ ഉദിയന്‍കോണം കിഴക്കുംകര പുത്തന്‍ വീട്ടില്‍ സജീവ് എന്ന സജി 35),എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച ഇരുപത്തി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട ചന്ദ്രന്‍ അനിലിന്റെ സഹോദരിയേയും കുടുംബത്തേയും പറ്റി അപവാദം പറഞ്ഞ് പരത്തിയതില്‍ ഉïായ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കേസിലെ പ്രതിയായ അനില്‍ ജോര്‍ജ് ഒരുമാസം മുന്‍പ് റിമാന്റിലിരിക്കേ ഹൃദയാഘാതം വന്ന് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."