HOME
DETAILS

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

  
September 19, 2024 | 5:57 PM

Junior doctors have partially ended their strike in west bengal

 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയിരുന്ന സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍. ശനിയാഴ്ച്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റ് വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ ഇവര്‍ തയ്യാറാവില്ല. 


നാളെ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് സി.ബി.ഐ ഓഫീസിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്താനാണ് തീരുമാനം. ഇതോടെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിന് മുന്നിലെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സമരം ഭാഗികമായി അവസാനിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. 

നീണ്ട ഒരുമാസത്തെ സമരങ്ങള്‍ക്ക് ശേഷമാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആര്‍.ജി കര്‍ മെഡിക്കല്‍ കോളജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ബംഗാളിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സമരക്കാരുടെ ആവശ്യപ്രകാരം കൊല്‍ക്കത്ത പൊലിസ് കമ്മീഷണര്‍ വിനീത് ഗോയലിനെയും, ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. 

മാത്രമല്ല ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്ട്രഷനും, ലൈസന്‍സും റദ്ദാക്കിയിരുന്നു. ഡോക്ടറുടെ കൊലപാതകത്തില്‍ ഇയാള്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിക്കുകയും, മൃതദേഹം സംസ്‌കരിക്കാന്‍ തിടുക്കം കാട്ടിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. 

Junior doctors have partially ended their strike in west bengal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  7 days ago
No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  7 days ago
No Image

കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ഇന്ത്യക്കാരൻ

International
  •  7 days ago
No Image

കളിക്കളങ്ങളും, ജിംനേഷ്യവും, നടപ്പാതകളും; അൽ ഷംഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ 16 പാർക്കുകൾ കൂടി തുറന്നു

uae
  •  7 days ago
No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  7 days ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  7 days ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  7 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  7 days ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  7 days ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  7 days ago