മുത്തൂറ്റ് കവര്‍ച്ച: കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് പൊലിസ്
കോവളം: മുത്തൂറ്റ് കവര്‍ച്ചാക്കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്തതില്‍ പുതിയ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പൊലിസ്.
പ്രതികള്‍ നേരത്തെപ്പറഞ്ഞ വിശദീകരണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്. ലഭ്യമായ വിവരമനുസരിച്ച് കേസിലെ മറ്റു പ്രതികളെ കïെത്താനുള്ള ശ്രമമാണ് പൊലിസ് ഇപ്പോള്‍ നടത്തുന്നത്. പ്രതികളെക്കുറിച്ച് സൂചനകള്‍ ലഭിച്ചാല്‍ ജാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പോയി അന്വേഷണം നടത്തിയേക്കും.കോവളം മൂത്തൂറ്റ് ഫിനാന്‍സ് കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ വാങ്ങിയ മക്ലൂദ് സേഠ് ആലം, രാംഗോവിന്ദ് ലോത്താദി എന്നിവരെയാണ് പോലീസ് ചോദ്യംചെയ്തു വരുന്നത്. ഡി.സി.പി ജി.ശിവവിക്രത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ബുധനാഴ്ച പ്രതികളെ ചോദ്യംചെയ്തത്.
ചൊവ്വാഴ്ച പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പരോക്ഷമായ ബന്ധമേയുള്ളൂവെന്നും മോഷണ ഉപകരണങ്ങള്‍ എത്തിക്കുന്നതുള്‍പ്പടെയുള്ള സഹായങ്ങളാണ് ചെയ്തതെന്നും കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലില്‍ വ്യക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."