സുഹൃത്തുക്കളുടെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച ശേഷം പണം തട്ടിയെടുത്ത ഹരിയാന സ്വദേശി പിടിയില്‍
കഠിനംകുളം: സുഹൃത്തുക്കളുടെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച ശേഷം ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹരിയാന സ്വദേശിയായ ടെക്നോപാര്‍ക്ക് ജീവനക്കാരനെ കഴകൂട്ടം പൊലിസ് അറസ്റ്റ് ചെയ്തു.
ഹരിയാന, ഫരീദാബാദ് സ്വദേശിയും കഴക്കൂട്ടം, ആറ്റിപ്ര, ടെക്നോപാര്ക്കിന്ന് സമീപത്തെ ഫ്ളാറ്റില്‍ വാടക താമസക്കാരനുമായ ട്വിങ്കിള്‍ അറോറാം (27) ആണ് പിടിയിലായത്. പ്രതിക്കൊപ്പം താമസിക്കുകയായിരുന്ന ആഷിഖ്, രഞ്ജിത്ത്, ജയമോഹന് എന്നിവരുടെ എ ടി എം കാര്‍ഡ് ഇവരറിയാതെ കൈകലാക്കിയ ശേഷമായിരുന്നു പണം തട്ടിയെടുത്തിരുന്നത്. ഇവരുടെ ഫോണില്‍ രേഖപ്പെടുത്തിയിട്ടുള്ള എ.ടി.എം ലെ രഹസ്യകോഡ് നമ്പര്‍ മനസിലാക്കിയ ശേഷം കഴക്കൂട്ടത്തുള്ള എ.ടി.എം കൗïറുകളില് പണം വലിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
ഫോണില്‍ നിന്നും രഹസ്യകോഡ് കിട്ടാത വന്നപ്പോള്‍ ആ ഫോണില്‍ നിന്നു ബാങ്കില്‍ വിളിച്ച് മാനേജരുമായി സംസാരിച്ച ശേഷം രഹസ്യകോഡ് വാങ്ങിയും ഇയാള്‍ പണം തട്ടി. പണം പിന്‍വലിക്കുന്നുïെന്ന് ബോധ്യമായതോടെ പണം നഷ്ട്ടപ്പെട്ട മൂന്ന് പേരും ബാങ്ക് അധികൃതര്‍ക്കും കഴക്കൂട്ടംപൊലിസിനും പരാതി നല്കി. തുടര്‍ന്ന് എ ടി എം കൗïര്‍, ഇവര്‍ താമസിക്കുന്ന ഫ്ളാറ്റ് , മോഷ്ടാവ് ജോലി നോക്കുന്ന ഓഫിസ് എന്നിവിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലിസ് പ്രതിയെ കïെത്തിയത്. രï് മാസത്തിന് മുന്‍പാണ് ഇയാള്‍ ടെക്നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചത്.നേരത്തെ ഡല്‍ഹിയിലും മാംഗ്ളൂരിലും ജോലി നോക്കിയിരുന്ന ഇയാള്‍ അവിടെയും സമാനമായ കേസുകളില്‍ പ്രതിയാണെന്നു പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."