HOME
DETAILS

സ്‌കീസോഫ്രീനിയയെ എങ്ങനെ അതിജയിക്കാം

  
backup
May 28 2018 | 01:05 AM

word-schisophrenia-special

സ്‌കീസോഫ്രീനിയ അസുഖത്തെ പലരും ഒരു യഥാര്‍ഥ രോഗമായി കണക്കാക്കാറില്ല. മറിച്ച് ന്യൂനതകളോടെ വളര്‍ത്തിയതിന്റെയോ മറ്റു സാമൂഹിക പ്രശ്‌നങ്ങളുടെയോ ഫലമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഈ രോഗത്തിന് എന്തെങ്കിലും ഗ്രഹദോഷമോ, ദൈവശാപമോ അമാനുഷിക ശക്തികളോ കാരണമല്ല. ചിന്തകള്‍, പെരുമാറ്റം, വികാരങ്ങള്‍, പ്രവര്‍ത്തനശേഷി എന്നിവയില്‍ മസ്തിഷ്‌ക കോശങ്ങളില്‍ സംഭവിക്കുന്ന ഭൗതികവും രാസായനികവുമായ മാറ്റങ്ങളാല്‍ വരുന്ന താളപ്പിഴകളാണ്. പ്രമേഹവും ഹൃദ്രോഗവുംപോലെ ജീവശാസ്ത്രപരമായ രോഗമാണ് സ്‌കീസോഫ്രീനിയ.

ഇന്ത്യയില്‍ ഒരു കോടിയിലധികം ജനങ്ങള്‍ക്ക് ഈ അസുഖമുണ്ടണ്ട്. സ്‌കീസോഫ്രീനിയ ഒരു വിരളമായ രോഗമല്ല. സമൂഹത്തില്‍ തികച്ചും സാധാരണമായ ഈ രോഗം നൂറുപേരില്‍ ഒരാളെവീതം ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് ബാധിക്കുന്നു. കേരളത്തില്‍ ഏകദേശം മൂന്നുലക്ഷം ജനങ്ങള്‍ക്ക് ഈ രോഗമുണ്ടണ്ട്. ഇരുപതിനും മുപ്പതിനും ഇടയ്ക്കു വയസ്സുള്ള യുവതീയുവാക്കളെ ഈ രോഗം ഒരുപോലെ ബാധിക്കുന്നു.
മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥയുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ചും നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന പദാര്‍ഥത്തിന്റെ അളവു കൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാനപരമായ കാരണം. കൂടാതെ പാരമ്പര്യത്തിനുള്ള സാധ്യതയും കൂടുതലാണ്. മനശ്ശാസ്ത്രപരമായ വസ്തുതകള്‍, കുടുംബപ്രശ്‌നങ്ങള്‍, സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവിതം, സാമൂഹിക, സാംസ്‌കാരിക സ്വാധീനങ്ങള്‍ എന്നിവ ഈ അസുഖത്തിന്റെ ആക്കം കൂട്ടുന്നു.

 

രോഗലക്ഷണങ്ങള്‍

സ്‌കീസോഫ്രീനിയ ഒരാളുടെ ചിന്തകളേയും പെരുമാറ്റത്തെയും വികാരങ്ങളേയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്നു. സ്‌കീസോഫ്രീനിയ തുടങ്ങുന്നത് പെട്ടന്നല്ല, ക്രമേണയാണ്. അസുഖത്തിന് ഒരായിരം മുഖങ്ങളുണ്ടണ്ട്.
1. ഒന്നിലും താല്പര്യമില്ല, മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറുക, പഠിത്തം, ജോലി, വൃത്തി, ആഹാരം എന്നിവയില്‍ അലസതയും താല്പര്യക്കുറവും.
2. സംശയസ്വഭാവം. തന്നെ ആക്രമിക്കാന്‍ ശ്രമിക്കുന്നു, പങ്കാളിക്ക് അവിഹിത ബന്ധം, ബാഹ്യശക്തികള്‍ തന്നെ നിയന്ത്രിക്കുന്നു എന്നീ തരത്തിലുള്ള തെറ്റായതും സംഭവിക്കാന്‍ സാധ്യതയുമില്ലാത്ത ചിന്തകള്‍.
3. മിഥ്യാനുഭവങ്ങള്‍. മറ്റുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത സാങ്കല്പിക ശബ്ദങ്ങള്‍ കേള്‍ക്കുക.
4. വൈകാരിക മാറ്റങ്ങള്‍. ഭയം, ഉത്കണ്ഠ, നിര്‍വികാരത, കാരണമില്ലാതെ ചിരിക്കുക, കരയുക.
5. ബന്ധമില്ലാത്ത അര്‍ഥമില്ലാത്ത സംസാരം, കണ്ണാടി നോക്കി ചേഷ്ഠകള്‍ കാണിക്കുക, ആത്മഹത്യാ പ്രവണത.
സ്‌കീസോഫ്രീനിയ രോഗിയില്‍ 30-40% വരെ പൂര്‍ണമായും രോഗവിമുക്തി നേടുമ്പോള്‍ 30-40% പേര്‍ തുടര്‍ച്ചയായ പരിചരണത്തിന്റെയും മരുന്നുകളുടേയും സഹായത്താല്‍ ഏറക്കുറേ മുന്നോട്ടു പോകാന്‍ കഴിവുള്ളവരാണ്.

 

ചികിത്സാരീതികള്‍

ആരംഭദശയില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ രോഗം സുഖപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. സ്‌കീസോഫ്രീനിയയ്ക്ക് ഔഷധ ചികിത്സ, മനശ്ശാസ്ത്ര ചികിത്സ, ബോധവല്‍ക്കരണം, പുനരധിവാസം എന്നിവ വളരെ പ്രധാനമാണ്.
ആന്റി സൈക്കോട്ടിക് ഔഷധങ്ങള്‍, മസ്തിഷ്‌കകോശങ്ങളിലെ രാസമാറ്റങ്ങളെ സാധാരണ രീതിയിലാക്കുന്നു. പഴയകാല ഔഷധങ്ങളായ ക്ലോര്‍പ്രോമസിന്‍, ട്രൈഫ്‌ളൂപെറാസിന്‍, ഹാലോപരിഡോര്‍ എന്നിവയ്ക്കു പറമേ പാര്‍ശ്വഫലങ്ങള്‍ തീരെ കുറഞ്ഞതും കൂടുതല്‍ ഫലം ലഭിക്കുന്നതുമായ നവീന ഔഷധങ്ങളായ റിസ്‌പെരിഡോണ്‍, ഒളാന്‍സപിന്‍, ക്വറ്റിയാപ്പിന്‍, അരിപിപ്രസോള്‍, ക്ലോസപ്പിന്‍ എന്നിവ ഇന്ന് ലഭ്യമാണ്. മരുന്ന് കഴിക്കാന്‍ വിസമ്മതിക്കുന്ന രോഗികള്‍ക്കായി ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുക്കാവുന്നതും, മാസത്തിലൊരിക്കല്‍ ഇന്‍ജക്ഷന്‍ രൂപത്തില്‍ കൊടുക്കാവുന്നതുമായ മരുന്നുകളും ലഭ്യമാണ്.
അക്രമവാസനയും, ആത്മഹത്യാ പ്രവണതയുമുള്ള രോഗികള്‍ക്ക് ഇ.സി.റ്റി. (ഇലക്‌ട്രോ കണ്‍വല്‍സീവ് തെറാപ്പി) ഫലപ്രദമായ ചികിത്ത്സാരീതിയാണ്.

 

സൈക്കോതെറാപ്പി

സൈക്യാട്രിസ്റ്റോ, സൈക്കോളജിസ്റ്റോ ആയി പതിവായി നടത്തുന്ന വ്യക്തിപരമായ സംഭാഷണങ്ങള്‍ രോഗിയുടെ മാനസിക ക്ലേശങ്ങള്‍ക്കും, മ്ലാനതക്കും ഗണ്യമായ പരിഹാരം നല്‍കുന്നു. രോഗിക്ക് സമൂഹത്തില്‍ മറ്റുള്ളവരുമായി ആരോഗ്യകരമായി എങ്ങനെ ബന്ധപ്പെടാം എന്നത് ഇത്തരം തെറാപ്പി കാണിച്ചുകൊടുക്കുന്നു.

 

പുനരധിവാസ ചികിത്സ (Rehabilitation)

രോഗിക്ക് സാധാരണ ജോലികള്‍ ചെയ്തു തുടങ്ങുന്നതിനും, സമൂഹത്തില്‍ പ്രയോജനം ചെയ്യുന്ന ഒരാളുമായി മാറാന്‍ പുനരധിവാസം അതിപ്രധാനമാണ്. രോഗിക്ക് അയാളുടെ കഴിവിനൊത്ത് സ്വന്തമായ വരുമാനം ഉണ്ടണ്ടാക്കാനും, സ്വന്തം കാലില്‍ നില്‍ക്കാനും പുനരധിവാസം സഹായിക്കുന്നു.

 

ഫാമിലി തെറാപ്പി

അസുഖത്തെക്കുറിച്ചും അസുഖലക്ഷണങ്ങളെക്കുറിച്ചും ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും, രോഗിയോട് കുടുംബാംഗങ്ങള്‍ പെരുമാറേണ്ടണ്ട രീതികളെക്കുറിച്ചും നടത്തുന്ന വിശദമായ ചര്‍ച്ചകളാണ് ഫാമിലി തെറാപ്പിയില്‍ പ്രധാനം.

 

ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍

സ്‌കീസോഫ്രീനിയ രോഗികളുടെ കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള സംഘടനകളാണ് ഇവ. പാശ്ചാത്യരാജ്യങ്ങളില്‍ രൂപംകൊണ്ടണ്ടിട്ടുള്ള നാഷനല്‍ അലയന്‍സ് ഫോര്‍ ദി മെന്റലി ഇല്‍ (NAMI) ചെന്നൈലുള്ള സ്‌കീസോഫ്രീനിയ റിസര്‍ച്ച് ഫൗണ്ടേണ്ടഷന്‍ (SCARF-), ബാംഗ്ലൂരിലുള്ള റിച്മണ്ടണ്ട് ഫെല്ലോഷിപ്പ് (Richmond Fellowship) എന്നിവ ഇത്തരം സംഘടനകളില്‍പ്പെടുന്നു. സ്‌കീസോഫ്രീനിയ രോഗികളുടെ പുനരധിവാസത്തിലും തുടര്‍പരിചരണത്തിലും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്ന പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനും ഇത്തരം സംഘടനകള്‍ക്ക് കഴിയുന്നു. മാത്രമല്ല സ്‌കീസോഫ്രീനിയ അസുഖത്തെക്കുറിച്ച് പൊതുജനത്തെ ബോധവല്‍ക്കരിക്കാനും രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഇത്തരം സംഘടനകള്‍ ആവശ്യമാണ്.
രോഗിയെ ശുശ്രൂഷിക്കുന്ന ആള്‍ എന്ന നിലയില്‍ നിങ്ങള്‍ രോഗിയും ചികിത്സിക്കുന്ന ആളുമായി യോജിച്ച് പ്രവര്‍ത്തിക്കണം. ആവശ്യങ്ങള്‍ മനസ്സിലാക്കി ഓരോ കാര്യങ്ങളും പതുക്കെ പടിപടിയായി ചെയ്യുക.പ്രോത്സാഹനവും പിന്തുണയും നല്‍കുക. നിങ്ങള്‍ സ്‌നേഹിക്കുന്ന വ്യക്തിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സംരക്ഷണം നല്‍കുകയോ ആവശ്യത്തില്‍ കൂടുതല്‍ അവരുടെ കാര്യങ്ങളില്‍ ഇടപെടുകയോ കുറ്റം പറയുകയോ അരുത്.
വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കുക, ക്ഷമാശീലം പുലര്‍ത്തുക, സുഹൃത്തുക്കള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍, മറ്റുള്ളവര്‍ എന്നിവരുടെ ജോലിയിലോ, സ്‌കൂളിലോ, സാമൂഹ്യജീവിതത്തിലോ ഉള്ള വിജയവുമായി താരതമ്യം ഒഴിവാക്കുക.


മരുന്നു കഴിക്കുന്നതു പ്രോത്സാഹിപ്പിക്കുക

രോഗിയെ ശുശ്രൂഷിക്കുന്ന ആള്‍ എന്ന നിലയില്‍ നിങ്ങളുടെ ബന്ധു ചികിത്സകന്റെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുന്നതിന് പ്രോത്സാഹിപ്പിക്കണം. പുറകെ നടന്നു ശല്യം ചെയ്യുകയോ കുറ്റം പറയുകയോ ചെയ്യാതെ ചെയ്ത കാര്യങ്ങള്‍ക്ക് പ്രശംസിച്ച് സമയത്തിന് മരുന്ന് കഴിക്കാന്‍ ഓര്‍മപ്പെടുത്തുക.
സമൂഹഭാവിയില്‍ രോഗിക്ക് നേടാവുന്ന പരിമിതമായ ലക്ഷ്യങ്ങള്‍ തിരിച്ചറിയുക, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.പുരോഗതി, അത് ആശിച്ചതിലും കുറവാണെങ്കിലും അറിയുക, പ്രോത്സാഹിപ്പിക്കുക, ഏതെങ്കിലും കോഴ്‌സിന് പഠിക്കുന്നതിനോ, പാര്‍ട്ട് ടൈം സേവനമോ ആകാം ചിലരെ സംബന്ധിച്ചടത്തോളം അത്തരം ലക്ഷ്യങ്ങള്‍.


സമ്മര്‍ദം കുറയ്ക്കാന്‍ പഠിക്കണം

ഒട്ടു മിക്കവരും സാധാരണ ജീവിതത്തില്‍ നേരിടുന്ന സമ്മര്‍ദങ്ങളും പ്രയാസങ്ങളും ഒരു രോഗിക്ക് താങ്ങാവുന്നതിലും കൂടുതലായിരിക്കും. സമ്മര്‍ദം മനോരോഗികള്‍ക്ക് രോഗം കൂടാന്‍ ഇടയാകും.
ചികിത്സിക്കുന്ന ആളുകളും രോഗിയുമായി വിനിമയം നടത്തണം. ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവരുമായി കാര്യങ്ങള്‍ സംസാരിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും വളരെ പ്രധാനമാണ്.
ആദ്യലക്ഷണങ്ങള്‍ മനസ്സലാക്കി, മാറിയ രോഗം വീണ്ടണ്ടും വരാതെ നോക്കുക, എല്ലാ കാര്യങ്ങളിലും താല്പര്യം കുറയുക, കൂടുതല്‍ കൂടുതലായി വിഷാദം ബാധിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ബുദ്ധിമുട്ടു തോന്നുക, സാമൂഹ്യ ജീവിതത്തില്‍നിന്നും പിന്‍വലിയുന്ന പ്രവണത കാണിക്കുക, തീരുമാനങ്ങള്‍ എടുക്കുന്നതില്‍ പ്രയാസപ്പെടുക, ഉറക്കം കുറയുക, തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങളുടെ രോഗിയില്‍ കാണുകയോ അവര്‍ക്കു മാത്രം പ്രത്യേകമായ വിചാരങ്ങളും പ്രവര്‍ത്തികളും പ്രകടിപ്പിക്കുകയോ ചെയ്താല്‍ ഉടനെ നിങ്ങളുടെ ചികിത്സകനെ വിളിക്കണം. എത്രയും വേഗം വിദഗ്ധരുടെ ആരോഗ്യസേവനം ലഭിക്കുന്നത് രോഗം വീണ്ടണ്ടും വരുന്നത് തടയാന്‍ സഹായിക്കും.

(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലോഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് വയസുകാരനെ കൂടെയിരുത്തി 14 കാരൻ കാർ നിരത്തിലിറക്കി; മാതാപിതാക്കൾക്കെതിരെ കേസ്

Kerala
  •  16 days ago
No Image

ചാംപ്യന്‍സ് ട്രോഫി വേദിയില്‍ അനിശ്ചിതത്വം തുടരുന്നു; ഇന്ന് ചേര്‍ന്ന ഐസിസി യോഗത്തില്‍ തീരുമാനമായില്ല

Cricket
  •  16 days ago
No Image

ദുബൈയിൽ പാർക്കിങ് നിരക്കിൽ വർധന; പൊതുസ്‌ഥലങ്ങളിൽ നാല് ദിർഹം, പ്രീമിയം ആറ് ദിർഹം, പുതിയ നിരക്ക് മാർച്ച് അവസാനത്തോടെ പ്രാബല്യത്തിൽ

uae
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; അബൂദബി ന​ഗരത്തിൽ വാഹന നിരോധനം

uae
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ മരണം; പ്രതി കസ്റ്റഡിയില്‍, പിടികൂടിയത് ചെന്നൈയില്‍ നിന്ന് 

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഡിങ് ലിറനെ സമനിലയില്‍ കുരുക്കി ഗുകേഷ്

Others
  •  16 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ 1 മുതല്‍ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കും  

Kerala
  •  16 days ago
No Image

'ദ ഹിന്ദു' പത്രത്തിലെ മലപ്പുറം പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ കേസെടുക്കണമെന്ന ഹരജി തള്ളി

Kerala
  •  16 days ago
No Image

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

Kerala
  •  16 days ago
No Image

ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Kerala
  •  16 days ago