നിയമനത്തിലെ ക്രമക്കേട്; കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം
കൊല്ലം: കൊല്ലം ഫാത്തിമ മാതാ കോളജിലെ അധ്യാപക നിയമനത്തിലെ ക്രമക്കേട് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ക്രമപ്പെടുത്തിയതായി ആരോപണം. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂനിവേഴ്‌സിറ്റി തടഞ്ഞവച്ച നിയമനമാണ് പരാതിക്കാരില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധി നേടിയെടുത്തത്.
കൊല്ലം ഫാത്തിമ മാതാ കോളജിലെ ഇക്കണോമിക്‌സ് അധ്യാപന നിയമനത്തിലാണ് ക്രമക്കേട് നടന്നത്. ആറാം റാങ്കുകാരിയെ നാലാം സ്ഥാനത്തേക്ക് തിരികി കയറ്റി നിയമിച്ചതായി യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ കണ്ടെത്തിയിരുന്നു.
ഗുരുതരമായ ക്രമക്കേടാണ് കോളജ് അധികൃതര്‍ വരുത്തിയതെന്ന രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നിയമനം ലഭിച്ചവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു.
തുടര്‍ന്നാണ് നിയമനം ലഭിച്ചവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിയമനം ലഭിച്ചവര്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു.
യഥാര്‍ഥ ലിസ്റ്റില്‍ നാലാം റാങ്കുകാരനായ ഡിക്‌സണ്‍ ഡേവിഡ് ഉള്‍പ്പെടെയുള്ളവര്‍ പരാതിക്കാരായുണ്ടായിരിക്കെ ഇക്കാര്യത്തില്‍ പരാതിക്കാര്‍ ആരും ഇല്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി സമ്പാദിച്ചതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."