HOME
DETAILS

കരയിടിച്ചില്‍ വ്യാപകം

  
backup
June 30 2016 | 09:06 AM

%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%82


പൊന്നാനി: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തീരദേശത്ത് കടലേറ്റം ശക്തമായി. പാലപ്പെട്ടി, അജ്മീര്‍ നഗര്‍, മുറിഞ്ഞഴി, ലൈറ്റ് ഹൗസ്, മൈലാഞ്ചിക്കാട്, പുതുപൊന്നാനി എന്നിവിടങ്ങളിലാണ് ഇന്നലെയും കടലാക്രമണം ശക്തമായത്.
പാലപ്പെട്ടിയിലും കായിരിക്കാടും അഞ്ചു വീടുകളിലേക്ക് വെള്ളം കയറി. കാപ്പിരിക്കാട് കടപ്പുറത്ത് തെക്കേപുറത്ത് ബീവാത്തു, തെക്കന്‍ മുഹമ്മദ്, രായീന്‍ മരക്കാര്‍വീട്ടില്‍ മുഹമ്മദ് എന്നിവരുടെ വീടുകളിലും പലപ്പെട്ടി കടപ്പുറത്തെ കോയ, അയമു എന്നിവരുടെ വീടുകളിലേക്കുമാണു വെള്ളം കയറിയത്. ശക്തമായ കടലാക്രമണത്തിലാണ് ഇവരുടെ വീടുകളിലേക്ക് വെള്ളം കയറിയത്. ഇവര്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. കാപ്പിരിക്കാട് മുതല്‍ പൊന്നാനി വരെയുള്ള തീരത്ത് മുപ്പതോളം തെങ്ങുകളും കടപുഴകിയിട്ടുണ്ട്.
വന്‍തിരമാലകളടിച്ച് കയറിയതോടെ 200 മീറ്റലിലധികം കര കടലെടുത്തു. കടല്‍ഭിത്തിയില്ലാത്ത അജ്മീര്‍ നഗര്‍, മൈലാഞ്ചിക്കാട് എന്നിവിടങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷം. നിരവധി തെങ്ങുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണ്. കടല്‍ഭിത്തിയുള്ള മേഖലകളിലും കടല്‍ക്കരയിലേക്ക് ഇരച്ചുകയറുന്നുണ്ട്. അഴിമുഖം മുതല്‍ മരക്കടവ് വരെയാണ് കടലേറ്റം രൂക്ഷമായത്. കടല്‍ഭിത്തിക്കു മുകളിലൂടെ തിര കരയിലേക്ക് കയറി സമീപത്തെ നിരവധി വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. കടലേറ്റത്തില്‍ ജങ്കാര്‍ റോഡ് പൂര്‍ണമായും മണല്‍ മൂടിയ നിലയിലാണ്. ഇവിടെ ഗതാഗതം പോലും അസാധ്യമായ നിലയിലാണ്. ജെ.സി.ബി ഉപയോഗിച്ച് മണല്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും വിജയിച്ചില്ല. കടലേറ്റം മൂലം വീണ്ടും മണല്‍ നിറയുകയാണിവിടെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  18 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago