ജപ്തി ഭീഷണിയില്‍ അന്ധ ദമ്പതികള്‍
ശ്രീകൃഷ്ണപുരം: മാസം 1500 രൂപ വച്ച് ഞങ്ങള്‍ക്ക് അടക്കാന്‍ കഴിയില്ല സാറേ..കരിമ്പുഴ കുന്നക്കാട് കരിമ്പനവരമ്പ് താമസിക്കുന്ന അന്ധ ദമ്പതികളായ വേലായുധന്റെയും വള്ളിയുടെയും വിലാപമാണിത്.
വീട് പണി പൂര്‍ത്തീകരിക്കാന്‍ കരിമ്പുഴ സഹകരണ ബാങ്കില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്.
കരിമ്പുഴ പഞ്ചായത്തിന്റെ ഭിന്ന ശേഷിക്കാര്‍ക്കുള്ള വീട് ധനസഹായത്തിലൂടെ ഇവര്‍ക്ക് രണ്ടുലക്ഷം ലഭിച്ചിരുന്നു. തുടര്‍ന്നാണ് വീട് നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പണി പൂര്‍ത്തീകരിക്കാന്‍ കരിമ്പുഴ സഹകരണ ബാങ്കില്‍നിന്ന് 2015ല്‍ അഞ്ച് ലക്ഷം ഭവന വായ്പ എടുക്കേണ്ടിവന്നു. പലിശ അടവില്‍ 2,2500 അടച്ചു. പക്ഷേ ഇപ്പോള്‍ ബാങ്ക് അധികൃതര്‍ വീടിനും ലോണ്‍ പുതുക്കി നല്‍കിയിരിക്കുകയാണ്. വികലാംഗ പെന്ഷന് മാത്രമാണ് ഇവര്‍ക്കുള്ള വരുമാനം.
ഉപജീവനത്തിനായി രണ്ടുപശുക്കള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നിനെ വീട് നിര്‍മാണത്തിനിടെ വില്‍ക്കുകയായിരുന്നു. രണ്ടാമത്തേതിനെ കറവ ഇല്ലാത്തതിനാല്‍ ഇവരുടെ നിത്യചെലവ് പോലും ദുഃസഹമായിരിക്കുകയാണ്. കുട്ടികളില്ലാത്ത ഈ ദമ്പതികള്‍ക്ക് നാട്ടുകാര്‍ നല്കുന്ന ചെറിയ സഹായങ്ങളാണ് ഇവരെ മുന്നോട്ടുനയിക്കുന്നത്.
ഇവരെ സഹായിക്കാന്‍ പെരിങ്ങോട്ടുകുര്‍ശ്ശി ദയാ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്നോട്ട് വന്നിരിക്കുകയാണ്. അക്കൗണ്ട് നമ്പര്‍: 4337000100122658, പഞ്ചാബ് നാഷണല്‍ ബാങ്ക് പെരിങ്ങോട്ടുകുര്‍ശ്ശി, ഐ.എഫ് എസ്.സി കോഡ്: പി.യു.എന്‍.ബി 0433700.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."