വികസനത്തിന് ഭരണ-പ്രതിപക്ഷ യോജിപ്പുവേണം: പി. ശ്രീരാമകൃഷ്ണന്‍
പാലക്കാട്: അടിസ്ഥാനപരമായ വികസനത്തിന് ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് മുന്നോട്ടുപോവണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. നവകേരളം 2018 പ്രദര്‍ശന-വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സമ്പത്ത് മനുഷ്യവിഭവ ശേഷിയാണ്. അത് മികവുറ്റതാക്കാന്‍ വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. വികസനത്തിനായി ഭരണ-പ്രതിപക്ഷ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്തണമെന്ന് കാലം ആവശ്യപ്പെടുന്നുണ്ട്. ഇത്തരം സാഹചര്യം നവകേരളം 2018ന്റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായി. ചടങ്ങില്‍ മികച്ച സ്റ്റാളുകള്‍ക്കുള്ള സമ്മാനങ്ങള്‍ പി.കെ ബിജു എം.പി വിതരണം ചെയ്തു. കെ.വി വിജയദാസ് എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. പി. സുരേഷ് ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി.പി സുലഭ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് രാജ് (സി.പി.ഐ), ഓട്ടൂര്‍ ഉണ്ണികൃഷ്ണന്‍(എന്‍.സി.പി), ടി.എന്‍ ചാമ്മിയപ്പന്‍ (സി.എം.പി), ശിവരാജേഷ് (കേരള കോണ്‍ഗ്രസ്-എം), മോന്‍സി തോമസ് (കേരള കോണ്‍ഗ്രസ്-ബി), ജയന്‍ മമ്പ്രം (കേരള ജനപക്ഷം) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."