കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന്
കല്‍പ്പറ്റ: രാജ്യത്ത് ഓരോ ദിവസവും നിരവധി കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്നും നിലവിലുള്ള വായ്പയുടെ പലിശ എഴുതിത്തള്ളണമെന്നും കിസാന്‍ ജനതാദള്‍ (എസ്) ജില്ല കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി.കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എന്‍.കെ മുഹമ്മദ്കുട്ടി അധ്യക്ഷനായി. എ.ജെ കുര്യന്‍, കെ വിശ്വനാഥന്‍, ബെന്നി, സുബൈര്‍ കടന്നോളി, കെ.കെ ദാസന്‍, ജോസഫ് മാത്യു, കെ അസീസ്, സി അയ്യപ്പന്‍, മൊയ്തു പൂവന്‍, ടി.വി സുരേഷ്, സാജര്‍ പുത്തലന്‍, പി പത്രോസ്, സി.പി ഗീതേഷ്, ഷാജി പനച്ചിക്കല്‍, ടി.കെ ഉമ്മര്‍, ബെന്നി പോള്‍, സി.പി അഷ്‌റഫ് സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ റൂറല്‍ ഇവേഷന്‍ മീറ്റില്‍ ഏറ്റവും മികച്ച സാങ്കേതിക വിദ്യയായ കെട്ടിനാട്ടിട്ടക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ കുന്നേല്‍ അജി തോമസിനെ ചടങ്ങില്‍ ആദരിച്ചു. കിസാന്‍ ജനതാദള്‍ (എസ്) ജില്ലാ ഭാരവാഹികളായി കെ.കെ ദാസന്‍ (പ്രസി), മൊയ്തു പൂവന്‍ (ജന.സെക്ര), ഇ.പി ജേക്കബ്, അബു പൂളമണ്ണില്‍ (വൈ.പ്രസി), ടി.വി സുരേഷ്, ഷാജി പനച്ചിക്കല്‍, പി പത്രോസ് (സെക്ര), സി അയ്യപ്പന്‍ (ട്രഷ), സി.പി അഷ്‌റഫ്, കെ ബേബി, സി.പി ഗീതേഷ് (നിയോജക മണ്ഡലം പ്രസി) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."