മന്ത്രിയുടെ രാജിക്കായി എം.എസ്.എഫ്, കെ.എസ്.യു മാര്‍ച്ച്
കല്‍പ്പറ്റ: ചരിത്രത്തിലാദ്യമായി എസ്.എസ്.എല്‍.സി പരീക്ഷ റദ്ദ് ചെയ്ത് പുന:പരീക്ഷ നടത്തേണ്ടി വന്ന സാഹചര്യത്തിലും വിദ്യാഭ്യാസ മേഖലയില്‍ തികഞ്ഞ കെടുകാര്യസ്ഥത നിലനില്‍ക്കുന്നതിനാലും വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. കെ.എസ്.യു കല്‍പ്പറ്റയില്‍ പ്രതിഷേധ പ്രകടനവും നടത്തി. എം.എസ്.എഫ് മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.പി.സി ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, എന്‍ മുസ്ഥഫ, റിയാസ് കല്ലുവയല്‍, എം.പി ഹഫീസലി, അസീസ് വെള്ളമുണ്ട, അര്‍ഷാദ് പനമരം, പി ഷൈജല്‍, സി ഷംസീര്‍, പി.കെ ജവാദ് സംസാരിച്ചു. കെ.എസ്.യു ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, വൈസ് പ്രസിഡന്റ് അജില്‍ ജെയിംസ്, ആഗിന് ടോം, ജനറല്‍ സെക്രട്ടറിമാരായ നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്, ഷൈജിത്ത്, അരുണ്‍ സി.കെ, ഗായോബ്, സൂരജ്, സുഷോബ്, ബിനു മാത്യു, അരുണ്‍ സെബാസ്റ്റിയന്, വിഷ്ണു ഭാസ്ക്കര്‍, മുബഷിര്‍, ജസ്റ്റിന് പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."