നഗരസഭയെ തിരുത്തി മുന്‍ വാര്‍ഡ് മെംബറും നഗരവാസിയും
കൊട്ടാരക്കര: കഴിഞ്ഞ 10 വര്‍ഷമായി കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് ശാസ്താമുകള്‍ ലക്ഷം വീട് റോഡിന്റെ വികസനത്തിനായി ഒരു തുകയും ചിലവഴിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയില്‍ കൊട്ടാരക്കര നഗരഭയുടെ മറുപടി.
എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് റോഡ് സംരക്ഷണത്തിനായി ആറേമുക്കാല്‍ ലക്ഷം രൂപ ചിലവഴിച്ചിരുന്നതായി മുന്‍ വാര്‍ഡ് മെംബറും ഇപ്പോഴത്തെ കൗണ്‍സിലറുമായ എ. ഷാജുവും വിവരാവകാശ അപേക്ഷ നല്‍കിയ കൊട്ടാരക്കര ചെന്തറ വീട്ടില്‍ അല്‍അമീനും.
നഗരസഭയുടെ വിവരാവകാശ ഓഫിസര്‍ നല്‍കിയ വിവരം തെറ്റാണെന്നു കാട്ടി അപ്പീല്‍ നല്‍കിയിരിക്കുകയാണ് അപേക്ഷകന്‍.
ഓംബുള്‍സ്മാനും പരാതി നല്‍കുന്നുണ്ട്. റോഡ് തകര്‍ന്ന് യാത്രാ ദുരിതമുണ്ടായിട്ടും നഗരസഭയുടെ ഭാഗത്തു നിന്നും റോഡ് പുനരുദ്ധാരണത്തിന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അല്‍ അമീന്‍ നഗരസഭയില്‍ വിവരാവകാശ നിയമ പ്രകാരം കഴിഞ്ഞ 10 വര്‍ഷമായി റോഡ് വികസനത്തിനായി എന്തെങ്കിലും തുക അനുവദിച്ചിരുന്നോ എന്ന ചോദ്യവുമായി വിവരാവകാശ ഓഫിസര്‍ക്കു അപേക്ഷ നല്‍കുന്നത്. കഴിഞ്ഞ മാസം 12ന് നല്‍കിയ അപേക്ഷക്ക് ഈ മാസം 11നാണ് തപാല്‍ വഴി മറുപടി ലഭിക്കുന്നത്. തുക അനുവദിച്ചിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത് എന്നാല്‍ മൂന്ന് വര്‍ഷം മുന്‍പ് ഈ റോഡിന്റെ ഇരു വശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. 6.75 ലക്ഷം രൂപ ഇതിനായി അനുവദിപ്പിച്ചത് അന്നത്തെ വാര്‍ഡ് മെംബറും ഇപ്പോഴത്തെ കൗണ്‍സിലറുമായ എ. ഷാജുവായിരുന്നു. ഈ വസ്തുത വിവരാവകാശ മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് അപേക്ഷകന്റെയും മുന്‍ മെംബറുടെയും പരാതി.
കൊട്ടാരക്കര നഗരസഭയായിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ മുന്‍ കാലങ്ങളില്‍ നടന്ന റോഡ് വികസനത്തിന്റെ രേഖകളുണ്ട്. ആ രേഖകള്‍ കൂടി പരിശോധിച്ചാണ് ഇപ്പോഴത്തെ വികസന പദ്ധതികള്‍ പോലും തയാറാക്കുന്നത്. അത് വിസ്മരിക്കുകയോ അവഗണിക്കുകയോ ചെയ്താണ് മറുപടി നല്‍കിയിട്ടുള്ളതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നഗരസഭയായ ശേഷം വികസനം നടന്നിട്ടില്ലെങ്കില്‍ അത് പ്രത്രേക പരാമര്‍ശിക്കുകയും വേണമായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു. ചുരുങ്ങിയ പക്ഷം 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനം പുതിയ നഗരസഭക്ക് ബാധകമല്ല എന്നെങ്കിലും പരാമര്‍ശിക്കേണ്ടതായിരുന്നു. ശാസ്താമുകള്‍ ലക്ഷം വീട് കോളനി റോഡ് ഒരു കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. 64 കോളനി നിവാസികളുള്‍പ്പെടെ 150 തിലധികം കുടുംബങ്ങള്‍ ഉപയോഗിച്ചു വരുന്നതാണിത്. 10 വര്‍ഷം മുന്‍പ് അഡ്വ. ആയിഷാ പോറ്റി എം.എല്‍.എ അനുവദിച്ച ഫണ്ടുപയോഗിച്ച് റോഡു വികസനം നടപ്പിലാക്കിയിരുന്നു. ഇപ്പോഴീ റോഡ് സഞ്ചരിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുകയാണ്.
ടാറിങ് പൊട്ടിപ്പൊളിഞ്ഞ് റോഡ് കുണ്ടും കുഴിയുമായിട്ടുണ്ട്. വാടക വാഹനങ്ങളൊന്നും ഇതു വഴി ഓട്ടം പോകാറില്ല. റോഡു നവീകരിക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നഗരസഭാ അധികൃതര്‍ അവഗണിക്കുകയാണെന്നാണ് പരാതി. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഇവിടുത്തെ നാട്ടുകാര്‍. ഇതിനു മുന്നോടിയായാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. തെറ്റായതും വ്യക്തതയില്ലാത്തതുമായ മറുപടി നല്‍കിയതിനെതിരെയാണ് ഇതിലെ പരാതിക്കാരന്‍ ഓംബുള്‍സ് മാനെ സമീപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."