HOME
DETAILS
MAL
റേഷന്‍ വിഹിതം പുന:സ്ഥാപിക്കണമെന്ന്
backup
March 27 2017 | 20:03 PM
വൈക്കം: റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണെമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ രാജ്യ വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം ഹെഡ്പോസ്റ്റ് ഓഫിസ് പടിക്കല്‍ നടത്തിയ ധര്‍ണ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന് ഉദ്ഘാടനം ചെയ്തു. ആര്.സുശീലന്, രമേശന്, വിശ്വനാഥന്, സുഗതന്, സദന്, രത്നാകരന്, ലീനമ്മ ഉദയകുമാര്‍ പ്രസംഗിച്ചു. മോഹനന്, ഡി രഞ്ജിത്ത് കുമാര്‍, ബാബുരാജ്, ഡി ബാബു എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."