കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; സമരം അവസാനിപ്പിച്ചു
ചെറുതോണി: കര്‍ഷക സംഘം മുന്നോട്ടു വച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചതിനെ തുടര്‍ന്ന് ദേവികുളത്ത് നടത്തി വന്ന സമരം അവസാനിപ്പിച്ചതായി കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് സി.വി വര്‍ഗീസ്, സെക്രട്ടറി എന്‍.വി ബേബി എന്നിവര്‍ അറിയിച്ചു. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ചാണ് ദേവികുളം താലൂക്കില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചത്.
നിവേദിത പി. ഹരന്റെ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനമെടുത്തു. ഇത് കര്‍ഷക സംഘം നടത്തിയ സമരത്തിന്റെ ഉജ്ജ്വല വിജയമാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നടത്തിയ സമരത്തിന് അഭിമാനകരമായ വിജയമാണ് ഉണ്ടായത്. കര്‍ഷകര്‍ക്ക് 28 ഇനം മരം മുറിക്കാനും ഈ യോഗത്തില്‍ അനുമതിയായി. ത്യാഗോജ്ജ്വലമായ സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ സമര ഭടന്‍മാരെയും ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."