മലയാറ്റൂര്‍ കുരിശുമുടി വികസനത്തിന് 2.30 കോടി അനുവദിച്ചു
കാലടി: മലയാറ്റൂര്‍ കുരിശുമുടിയുടെ സമഗ്ര വികസനത്തിന് 2.30 കോടിരൂപയുടെ ഭരണാനുമതി സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയതായി അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ അറിയിച്ചു.
തീര്‍ഥാടകരുടെ സൗകര്യാര്‍ത്ഥം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, വിശ്രമത്തിനായുള്ള ചെറിയ കുടിലുകള്‍, കുടിവെള്ളത്തിന്റെ ആവശ്യത്തിനായി ആര്‍.ഒ പ്ലാന്റുകള്‍, ഇളനീര്‍ പന്തലുകള്‍, കുരിശുമുടി പ്രദേശത്തു വൈദ്യുതീകരണം, എന്നിവയാണ് ലക്ഷ്യമിടുന്നത്.
തീര്‍ഥാടക പ്രവാഹത്തിന് ശേഷം പ്രദേശത്തുണ്ടാകുന്ന മാലിന്യ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗവും പദ്ധതിയില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിസ്ഥിതിക്കു അനുയോജ്യമായ രീതിയില്‍ ഭൂമിയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്താതെയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടനടി പൂര്‍ത്തിയാക്കി സമയബന്ധിതമായി നടപ്പിലാക്കുമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."